ചെന്നൈ: ഒരു ദശകത്തിന് ശേഷം തമിഴകത്ത് അധികാരത്തിലേറുകയാണ് ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ). വരുന്ന വെള്ളിയാഴ്ച സംസ്ഥാന മുഖ്യമന്ത്രിയായി ഡിഎംകെ പ്രസിഡന്‍റ് എം.കെ സ്റ്റാലിൻ സത്യപ്രതിജ്ഞ ചെയ്ത് അധികാമേൽക്കും. തമിഴ്‌നാട്ടിൽ പ്രതീക്ഷിച്ച വിജയമാണ് ഡിഎംകെ സ്വന്തമാക്കിയത്. 234 അംഗ നിയമസഭയിൽ 133 സീറ്റുകൾ നേടിയാണ് ഡിഎംകെ ഭരണം ഉറപ്പിച്ചത്. കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകള്‍ മാത്രം മതിയെന്നിരിക്കെയാണ് ഡിഎംകെയുടെ മിന്നുന്ന വിജയം.
കൂടുതൽ വായനയ്ക് : ഒരു ദശകത്തിന് ശേഷം തമിഴ്നാട്ടില്‍ ഭരണത്തിലേറി ഡിഎംകെ
അതേസമയം, ചൊവ്വാഴ്ച ഡിഎംകെ നിയമസഭാ ചെയർമാനായി എം കെ സ്റ്റാലിൻ തെരഞ്ഞെടുക്കപ്പെട്ടു. ബുധനാഴ്ച രാവിലെ രാജ്ഭവനിൽ എത്തി ഗവർണർ ബൻവാരിലാൽ പുരോഹിത്തിനെ കണ്ട സ്റ്റാലിൻ സംസ്ഥാനത്ത് ഭരണമേൽക്കാനുള്ള അവകാശം ആവശ്യപ്പെട്ടു. ദുരൈമുരുകൻ, ടി ആർ ബാലു, കെ എൻ നെഹ്‌റു, ആർ.എസ്. ഭാരതി എന്നിവരാണ് സ്റ്റാലിനൊപ്പം രാജ്ഭവനിൽ എത്തിയത്. ഇതിന് പിന്നാലെയാണ് മെയ് ഏഴിന് രാവിലെ 9 ന് സത്യപ്രതിജ്ഞ ചെയ്യാൻ ഗവർണർ അനുവാദം നൽകിയത്.