ബോളിവുഡ് താരവും ബിജെപി നേതാവുമായ മിഥുന്‍ ചക്രവര്‍ത്തിയുടെ ആരോഗ്യനിലയില്‍ വിശദീകരണവുമായി കുടുംബം. വൃക്കയിലെ കല്ലുമായി ബന്ധപ്പെട്ടാണ് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ നടനെ പ്രവേശിപ്പിച്ചതെന്ന് മകന്‍ മിമോ ചക്രവർത്തി സ്ഥിരീകരിച്ചു. ആശുപത്രിയില്‍ നിന്നുള്ള 71 കാരനായ താരത്തിന്‍റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് വിശദീകരണവുമായി കുടുംബം രംഗത്തെത്തിയത്.
-
Get well soon Mithun Da ❤️
— Dr. Anupam Hazra 🇮🇳 (@tweetanupam) April 30, 2022 " class="align-text-top noRightClick twitterSection" data="
তোমার দ্রুত আরোগ্য কামনা করি মিঠুন দা ❤️ pic.twitter.com/yM5N24mxFf
">Get well soon Mithun Da ❤️
— Dr. Anupam Hazra 🇮🇳 (@tweetanupam) April 30, 2022
তোমার দ্রুত আরোগ্য কামনা করি মিঠুন দা ❤️ pic.twitter.com/yM5N24mxFfGet well soon Mithun Da ❤️
— Dr. Anupam Hazra 🇮🇳 (@tweetanupam) April 30, 2022
তোমার দ্রুত আরোগ্য কামনা করি মিঠুন দা ❤️ pic.twitter.com/yM5N24mxFf
പിതാവ് സുഖമായിരിക്കുന്നുവെന്നും വൃക്കയിലെ കല്ല് നീക്കം ചെയ്യുന്നതിനായാണ് ബെംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും മിമോ പറഞ്ഞു. ശസ്‌ത്രക്രിയയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയ താരം സുഖം പ്രാപിച്ചു വരികയാണെന്നും മകന്‍ വിശദീകരിച്ചു. മിഥുന്‍ ചക്രവര്‍ത്തിയുടെ ആരോഗ്യനിലയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ ബിജെപി നേതാവ് സഞ്ജയ് സിങ്, ബിജെപി ദേശീയ സെക്രട്ടറി ഡോ. അനുപം ഹസ്‌റ എന്നിവര്‍ പ്രതികരിച്ചിരുന്നു.
'വേഗം സുഖം പ്രാപിക്കൂ മിഥുന്‍ ദാ...അസുഖത്തില്‍ നിന്ന് വേഗം മുക്തി ലഭിക്കട്ടെയെന്ന് ആഗ്രഹിക്കുന്നു,' മിഥുന്‍ ചക്രവര്‍ത്തിയുടെ ഫോട്ടോ പങ്കുവച്ചുകൊണ്ട് അനുപം ഹസ്‌റ ട്വിറ്ററില്‍ കുറിച്ചു. വിവേക് അഗ്നിഹോത്രിയുടെ 'ദ് കശ്‌മീര്‍ ഫയല്‍സ്' എന്ന ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്. 'ഹുനര്‍ബാസ്-ദേശ് കി ഷാന്‍' എന്ന റിയാലിറ്റി ഷോയിലും മിഥുന്‍ ചക്രവര്‍ത്തി ഭാഗമായിരുന്നു. ഫെബ്രുവരിയില്‍ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്‌ത സൈക്കോളജിക്കല്‍ ത്രില്ലര്‍ സീരിസായ 'ബെസ്റ്റ് സെല്ലർ' -ലൂടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലും താരം അരങ്ങേറ്റം കുറിച്ചിരുന്നു.
Also read: ആരോഗ്യനിലയിൽ ആശങ്ക വേണ്ട, ട്വിറ്റർ വീഡിയോയുമായി ധർമ്മേന്ദ്ര