തുമകുരു (കർണാടക): കാണാതായ വളര്‍ത്തു തത്തയെ കണ്ടെത്തി നല്‍കിയ വ്യക്തിക്ക് 85,000 രൂപ പാരിതോഷികം നല്‍കി ഉടമ. ജൂലൈ 16നാണ് തുമകുരു ജയനഗർ സ്വദേശിയായ അര്‍ജുന്‍റെ റുസ്‌തുമ എന്ന ആഫ്രിക്കൻ ഗ്രേ ഇനത്തില്‍ പെട്ട തത്തയെ കാണാതായത്. അര്‍ജുന്‍ തന്‍റെ തത്തയെ നഷ്‌ടമായ വിവരം പരസ്യപ്പെടുത്തുകയും ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്‌തിരുന്നു.
കൂടാതെ തത്തയെ കണ്ടെത്തി നല്‍കുന്നവര്‍ക്ക് 50,000 രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്‌തു. തുമകുരു ബന്ദേപാല്യ ഗ്രാമത്തിലെ ശ്രീനിവാസാണ് തത്തയെ തിരികെ നല്‍കിയത്. തന്‍റെ വീട്ടുമുറ്റത്ത് കണ്ട തത്തയെ ശ്രീനിവാസ് പരിപാലിച്ചു വരികയായിരുന്നു.
ഇതിനിടയില്‍ അയല്‍ക്കാരാണ് ശ്രീനിവാസനോട് തത്തയെ കാണാനില്ലെന്ന പരസ്യത്തെ കുറിച്ചും ഉടമ പാരിതോഷികം പ്രഖ്യാപിച്ചതിനെ കുറിച്ചും പറഞ്ഞത്. ഉടന്‍ ഇയാള്‍ അര്‍ജുന്‍റെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെടുകയും തത്തയെ തിരികെ നല്‍കുകയും ചെയ്‌തു. തന്‍റെ പ്രിയപ്പെട്ട റുസ്‌തുമയെ തിരികെ കിട്ടിയ സന്തോഷത്തില്‍ അര്‍ജുന്‍, ശ്രീനിവാസിന് 85,000 രൂപ നല്‍കി.
Also Read വളര്‍ത്തുതത്തയെ കാണാനില്ല; കണ്ടെത്തുന്നവര്‍ക്ക് 50,000 പാരിതോഷികം പ്രഖ്യാപിച്ച് ഉടമ