ETV Bharat / bharat

മരിച്ചെന്ന് കരുതി ശേഷക്രിയ നടത്തി ; 14 വർഷങ്ങൾക്ക് ശേഷം മകന്‍ തിരിച്ചെത്തി - മഹാരാഷ്‌ട്ര

സിക്കിമിൽ നിന്ന് കാണാതായ കിഷോർ റായ് ഗുവാഹത്തി, അസം, ഹരിയാന, മധ്യപ്രദേശ് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് മഹാരാഷ്‌ട്രയിലെത്തി

മകൻ മരിച്ചുവെന്ന് കരുതി ശേഷക്രിയകൾ നടത്തി; ഒടുവിൽ 14 വർഷങ്ങൾക്ക് ശേഷം കണ്ടെത്തി!
മകൻ മരിച്ചുവെന്ന് കരുതി ശേഷക്രിയകൾ നടത്തി; ഒടുവിൽ 14 വർഷങ്ങൾക്ക് മകനെ ശേഷം കണ്ടെത്തി!
author img

By

Published : Oct 24, 2021, 3:30 PM IST

നാസിക്: മരിച്ചെന്ന് കരുതി ശേഷക്രിയകളടക്കം നടത്തി 14 വര്‍ഷങ്ങള്‍ക്ക് ശേഷം മകന്‍ തിരിച്ചെത്തി. കാണാതായ മകൻ 14 വർഷങ്ങൾക്ക് ശേഷം കുടുംബത്തെ കണ്ടുമുട്ടി. ചെറുപ്പത്തിൽ സിക്കിമിൽ നിന്ന് കാണാതായ കിഷോർ റായ് ഗുവാഹത്തി, അസം, ഹരിയാന, മധ്യപ്രദേശ് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് മഹാരാഷ്‌ട്രയിലെത്തി.

രണ്ട് വർഷം മുമ്പാണ് ദിൻഡോറിയിൽ നിന്ന് കിഷോറിനെ പ്രദേശത്തെ താമസക്കാരനായ വിലാസ് ദേശ്‌മുഖ് തന്‍റെ കൃഷിയിടത്തിലേക്ക് പണിക്ക് കൊണ്ടുവന്നത്. അന്നുമുതൽ വിലാസിന്‍റെ കൃഷിയിടത്തിൽ തന്നെയായിരുന്നു ഇയാളുടെ താമസവും.

ALSO READ:'ഉറപ്പ് വാഗ്‌ദാനം ചെയ്യുന്നു' ; ഇന്ന് പോളിയോ ദിനം, ലക്ഷ്യം സമ്പൂര്‍ണ നിര്‍മാര്‍ജനം

തുടർന്ന് വിലാസാണ് കിഷോറിന്‍റെ കുടുംബത്തിനായുള്ള തിരച്ചിൽ ആരംഭിക്കുന്നത്. ഒടുവിൽ സിക്കിമിലെ കുടുംബത്തെ കുറിച്ച് അറിഞ്ഞ വിലാസ് അവരെ ബന്ധപ്പെടുകയും പിന്നീട് കുടുംബം ദിൻഡോറിയിലെത്തി തങ്ങളുടെ മകനെ കണ്ടെത്തുകയുമായിരുന്നു.

മകനെ നഷ്‌ടപ്പെട്ട് വർഷങ്ങൾ ഇത്രയേറെ പിന്നിട്ടിട്ടും തിരിച്ചുകിട്ടാതായതോടെ അവൻ മരിച്ചിരിക്കാമെന്ന് കരുതി കുടുംബം ശേഷക്രിയകളും നടത്തിയിരുന്നു. എന്നാൽ ഇപ്പോൾ നീണ്ട 14 വർഷങ്ങൾക്ക് ശേഷം മകനെ കണ്ടെത്തിയതിന്‍റെ സന്തോഷത്തിലാണ് കിഷോറിന്‍റെ കുടുംബവും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.