മംഗലാപുരം: കാണാതായ 12 വയസുകാരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മംഗലാപുരത്തെ കെസി റോഡിന് സമീപമാണ് സംഭവം. ഇന്നലെ രാത്രി ഫോണ്‍ വിളിക്കാനായി പുറത്തിറങ്ങിയ കുട്ടിയെ കാണാതാവുകയായിരുന്നു. ഉടന്‍ തന്നെ വീട്ടുകാര്‍ ഉള്ളാല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീടിന് മൂന്ന് കിലോമീറ്റര്‍ അകലെ മൃതദേഹം കണ്ടെത്തിയത്. തലയില്‍ കല്ല് കൊണ്ട് അടിച്ച് കൊന്ന രീതിയിലാണ് ശരീരം കണ്ടെത്തിയത്. മരിച്ച കുട്ടി പബ്ജി കളിക്ക് അടിമയായിരുന്നു. കളിയുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളുമായി നടന്ന വഴക്കാണ് കൊലയിലേക്ക് നീങ്ങിയതെന്നാണ് പൊലീസ് നിഗമനം. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
കാണാതായ 12 വയസുകാരന്‍ കൊല്ലപ്പെട്ട നിലയില്‍ - കൊല്ലപ്പെട്ട രീതിയില്‍ കണ്ടെത്തി
പബ്‌ജി കളിക്ക് അടിമയായിരുന്ന കുട്ടികള്‍ തമ്മിലുള്ള വഴക്കാണ് കൊലപാതകത്തിലേക്ക് കലാശിച്ചതെന്ന് പൊലീസ്