ലക്നൗ: മിസ് ഇന്ത്യ റണ്ണറപ്പ് ആയ ദീക്ഷ സിംഗ് ഉത്തര്‍പ്രദേശ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. യുപിയിലെ ജന്‍പൂര്‍ ജില്ലയിലെ ബാസ്ക പഞ്ചായത്തിലാണ് ദീക്ഷ മത്സരിച്ചത്. വനിത സംവരണമുള്ള സീറ്റായിരുന്നു. ഫെമിന മിസ് ഇന്ത്യ 2015ലെ റണ്ണറപ്പായായിരുന്നു ദീക്ഷ. ബിജെപി പിന്തുണയുള്ള എതിര്‍ സ്ഥാനാർഥി നാഗിന സിംഗ് അയ്യായിരത്തോളം വോട്ടുകൾക്ക് വിജയിച്ചു. ദീക്ഷ സിംഗിന് 2,000 വോട്ടുകൾ മാത്രമാണ് നേടാന്‍ സാധിച്ചത്. ജന്‍പൂര്‍ ജില്ലയിലെ ബക്ഷാ പ്രദേശത്തെ ചിറ്റോരി ഗ്രാമത്തിൽ താമസിക്കുന്ന ദീക്ഷ മൂന്നാം ക്ലാസ് വരെ തന്‍റെ ഗ്രാമത്തിലാണ് പഠിച്ചത്. തുടര്‍ന്ന് പിതാവിനൊപ്പം മുംബൈയിലേക്ക് പോവുകയായിരുന്നു. ഫാഷന്‍ ഷോകളിലും, സിനിമകളിലും, ചില പരസ്യങ്ങളിലും ദീക്ഷ അഭിനയിച്ചിട്ടുണ്ട്.
യുപി പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മിസ് ഇന്ത്യ ഫൈനലിസ്റ്റ് ദീക്ഷ സിംഗിന് തോല്‍വി - Miss India finalist Diksha Singh
വനിത സംവരണമുള്ള സീറ്റിലാണ് ദീക്ഷ മത്സരിച്ചത്. എന്നാല്‍ 2000 വോട്ടുകള്‍ മാത്രമാണ് നേടാന്‍ സാധിച്ചത്