ETV Bharat / bharat

കളിമൺ ചികിത്സ; പാർശ്വഫലങ്ങളില്ലാതെ രോഗ പ്രതിരോധം - ആയുർവേദ ഡോക്ടറായ ഗുരു ചരണ്‍ ജേന

ആയുർവേദ ഡോക്ടറായ ഗുരു ചരണ്‍ ജേന രോഗികളെ പൂർണമായും പ്രകൃതി ചികിത്സയിലേക്കാണ് കൊണ്ടു പോകുന്നത്.

Miraculous Mud  medicine for many fatal disease  കളിമൺ ചികിത്സ  എല്ലത്തര രോഗത്തിനുമുള്ള പ്രതിവിധി  ആയുർവേദ ഡോക്ടറായ ഗുരു ചരണ്‍ ജേന  ഗുരു ചരണ്‍ ജേന
കളിമൺ ചികിത്സ; എല്ലത്തര രോഗത്തിനുമുള്ള പ്രതിവിധി
author img

By

Published : Jan 13, 2021, 6:11 AM IST

ഭുവനേശ്വര്‍: ഒഡിഷയുടെ തലസ്ഥാന നഗരമായ ഭുവനേശ്വറിലെ പരമ്പരാഗത ചികിത്സാ രീതിയാണ് കളിമൺ ചികിത്സ. ശുദ്ധമായ കളിമണ്ണു കൊണ്ട് ശരീരത്തിലെ പല അസുഖങ്ങളും ഭേദമാകുന്നു. ആയുർവേദ ഡോക്ടറായ ഗുരു ചരണ്‍ ജേന രോഗികളെ പൂർണമായും പ്രകൃതി ചികിത്സയിലേക്കാണ് കൊണ്ടു പോകുന്നത്. നനഞ്ഞ ഒരു പരുക്കന്‍ തുണി ദേഹമാസകലം ചുറ്റുമ്പോള്‍ അത് ശരീരത്തിന് അത്യധികം ആശ്വാസമാണ് നല്‍കുന്നത്. വളരെ ചുരുങ്ങിയ ചെലവ് കൊണ്ട് ഗുരുതരമായ പല അസുഖങ്ങളെയും മാറ്റാൻ കഴിയുന്നു. അർബുദം, ആസ്‌മ, സന്ധിവാതം, രക്തസമ്മർദം തുടങ്ങിയ പല രോഗങ്ങൾക്കുമുള്ള പരിഹാര മാർഗമാണ് കളിമൺ ചികിത്സ. ആധുനികശാസ്ത്രത്തിന്‍റെ ഈ കാലത്ത് തന്നെയാണ് ഇത്തരം ഒരു ചികിത്സ നൽകി വരുന്നത്. പല മാരക രോഗങ്ങളുടേയും പിടിയിലാകുന്ന മനുഷ്യൻ ആധുനിക ചികിത്സാ രീതികളില്‍ പലതിന്‍റേയും സേവനം തേടുന്നു. എന്നാൽ ഇതിന്‍റെ ചികിത്സ ചെലവ് വളരെ വലുതാണ്. കൂടാതെ ഒരുപാട് പാർശ്വഫലങ്ങളും ഇവയ്ക്കുണ്ട്. കളിമണ്ണ്, ജലം, വായു, സൂര്യപ്രകാശം, ആകാശം എന്നിങ്ങനെ അഞ്ച് തത്വങ്ങളുടെ അടിസ്ഥാനത്തിലുള്ള ഒരു ചികിത്സാ രീതിയാണ് ഇത്. ഇതിലൂടെ യാതൊരു തരത്തിലുമുള്ള പാർശ്വഫലങ്ങളും രോഗികൾക്കുണ്ടാകുന്നില്ല.

കളിമൺ ചികിത്സ; പാർശ്വഫലങ്ങളില്ലാതെ രോഗ പ്രതിരോധം

ഭുവനേശ്വറിന്‍റെ പ്രാന്ത പ്രദേശത്തെ ചന്ദക വനത്തില്‍ നിന്ന് ആറ് അടി താഴ്ചയിലുള്ള മണ്ണാണ് ഇതിനു വേണ്ടി ഉപയോഗിക്കുന്നത്. വെള്ള ഉറുമ്പുകളുള്ള കുന്നുകളില്‍ നിന്നുള്ള മണ്ണും ചികിത്സയ്ക്കായി ഉപയോഗിച്ച് വരുന്നു. ഇങ്ങനെ ശേഖരിക്കുന്ന മണ്ണ് സൂര്യപ്രകാശത്തിൽ ഉണക്കി അതിലെ വിഷാംശങ്ങളെല്ലം നശിപ്പിക്കുന്നു. പിന്നീട് ആ മണ്ണ് രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിർത്ത് വയ്ക്കുന്നു. അതിരാവിലെ രോഗിയുടെ ശരീരത്തില്‍ മണ്ണ് തേച്ചു പിടിപ്പിക്കുന്നു. 16 തരത്തിലുള്ള ധാതു ലവണങ്ങളാണ് ഈ മണ്ണില്‍ അടങ്ങിയിട്ടുള്ളത്. ഇത് മനുഷ്യ ശരീരത്തിലെ പ്രതിരോധ ശേഷി വർധിപ്പിക്കുകയും ശരീര ദുർഗന്ധം ഇല്ലാതാക്കുകയും ചെയ്യുന്നു. മരങ്ങളുടെ വേരുകളിലും ഈ മണ്ണ് തേച്ച് പിടിപ്പിക്കാറുണ്ട്. ആയുർവേദത്തിന്‍റെ ഒരു ഭാഗമാണ് ഈ പ്രകൃതി ചികിത്സ. വിദൂര സ്ഥലങ്ങളില്‍ നിന്നുള്ള രോഗികള്‍ പോലും ഗുരു ചരണ്‍ ജേനയുടെ കളിമൺ ചികിത്സ തേടി ഇവിടെ എത്തുന്നു. രാവിലെ മുതല്‍ വൈകുന്നേരം വരെ ഇത്തരം പ്രത്യേക ചികിത്സാ രീതികള്‍ ഇവിടെ തുടർന്നു കൊണ്ടേയിരിക്കുന്നു. ചികിത്സയിലൂടെ രോഗമെല്ലാം ഭേദമായി കഴിഞ്ഞ് മാത്രമെ രോഗികള്‍ വീടുകളിലേക്ക് തിരിച്ച് പോകാറുള്ളു. കഴിഞ്ഞ 45 വർഷമായി 75 വയസ്സുകാരനായ ഗുരു ചരണ്‍ ഈ സേവനം നൽകി വരുന്നു. ഇതുവരെ അദ്ദേഹം 50000ലധികം രോഗികളെ ചികിത്സിച്ച് ഭേദമാക്കി.

കാർഷിക മേഖലയിലെ ഒരു ഗവേഷക വിദ്യാർഥിയായിരിക്കെയാണ് ഗുരു ചരണ്‍ പ്രകൃതി ചികിത്സാ രീതിയില്‍ പരിശീലനം നേടിയത്. ജോലിയില്‍ നിന്നും വിരമിച്ചതിന് ശേഷം ഉത്തർപ്രദേശിലെ ഗൊരഖ്പൂരിലെ ഒരു സ്ഥാപനത്തില്‍ നിന്നും പ്രകൃതി ചികിത്സയില്‍ അദ്ദേഹം ബിരുദം നേടി. ഇന്നിപ്പോള്‍ നിരവധി യുവാക്കൾക്കാണ് അദ്ദേഹം ഈ ചികിത്സാ രീതി പരിശീലിപ്പിച്ച് കൊടുക്കുന്നത്. ഡോക്‌ടർ ഗുരു ചരണിന്‍റെ ചികിത്സാരീതിയിൽ ഏറെ സംതൃപ്തരാണ് അദ്ദേഹം ചികിത്സിച്ചവരെല്ലാം. അതുകൊണ്ട് തന്നെ ഈ പൗരാണിക ചികിത്സാ രീതിക്ക് ദിനം പ്രതി ആവശ്യക്കാര്‍ ഏറികൊണ്ടേയിരിക്കുന്നു. ഡോക്ടറെ കാണുന്നതിനായി ഭുവനേശ്വറിൽ ദിനംപ്രതി നിരവധി രോഗികളാണെത്തുന്നത്. ആധുനിക സാങ്കേതികവിദ്യയുടേയും ചെലവേറിയ ചികിത്സാ രീതികളുടേയും ഇന്നത്തെക്കാലത്ത് പാർശ്വഫലങ്ങൾ ഒന്നുമില്ലാതെ ഇത്തരം ഒരു പ്രകൃതി ചികിത്സ വളരെ അത്ഭുതമാണ് സൃഷ്ടിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.