റായ്പൂർ: ഛത്തീസ്ഗഡിലെ ബാഗഡിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ എട്ട് പേർ ചേർന്ന് പീഡിപ്പിച്ചതായി പരാതി. 13 ദിവസമാണ് പ്രതികള്‍ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
പോക്സോ ആക്റ്റ്, സെക്ഷൻ 376 എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. നവംബർ 20നാണ് പെൺകുട്ടിയെ കാണാതായതായി പൊലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെ സർജുജയിൽ നിന്ന് കണ്ടെത്തുകയായിരുന്നു.