ETV Bharat / bharat

ഹൈദരാബാദിൽ കൗമാരക്കാരി കൂട്ടബലാത്സംഗത്തിനിരയായി: അഞ്ച് പേർ അറസ്റ്റിൽ - The Five Accused Were Arrested

അഞ്ച് പേർ ചേർന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌ത സംഭവം വളരെ വൈകിയാണ് പുറംലോകംമറിഞ്ഞത്.

MINOR GIRL SEXUALLY ASSUALTED IN HYDERABAD POLICE ARREST ACCUSED  HYDERABAD rape case  ഹൈദരാബാദ് കൂട്ടബലാത്സംഗം  Another Gang Rape of A Minor Girl in HYDERABAD  അഞ്ച് പേർ അറസ്റ്റിൽ  The Five Accused Were Arrested  സെക്കന്തരാബാദ് കാർഖാന മേഖലയിലാണ് പീഡനം
ഹൈദരാബാദിൽ വീണ്ടും കൗമാരക്കാരി കൂട്ടബലാത്സംഗത്തിനിരയായി; അഞ്ച് പേർ അറസ്റ്റിൽ
author img

By

Published : Jun 7, 2022, 12:16 PM IST

ഹൈദരാബാദ്: തെലങ്കാനയില്‍ വീണ്ടും പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി. രണ്ട് മാസം മുമ്പാണ് സംഭവം. സെക്കന്തരാബാദ്, കാർഖാന മേഖലയിൽ അഞ്ച് പേർ ചേർന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌ത സംഭവം വളരെ വൈകിയാണ് പുറംലോകംമറിഞ്ഞത്.

രണ്ട് മാസം മുമ്പാണ് സംഭവം നടന്നതെന്ന് പൊലീസിന്‍റെ സംശയം. പെൺകുട്ടി വിചിത്രമായി പെരുമാറിയതിനാൽ വീട്ടുകാർ സ്ഥിതിഗതികൾ മനസിലാക്കുകയും പെൺകുട്ടിയെ മാനസികരോഗ വിദഗ്‌ധന്‍റെ അടുത്തേക്ക് കൊണ്ടുപോവുകയും ചെയ്‌തു. കൂട്ടബലാത്സംഗത്തെ കുറിച്ച് കുട്ടി മനശാസ്‌ത്രജ്ഞനോട് പറയുകയായിരുന്നു.

മെയ് 30നാണ് പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ പോക്‌സോ ചുമത്തി കേസെടുത്ത് റിമാൻഡ് ചെയ്‌തു. പ്രതികളിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയും ഉൾപ്പെടുന്നു.

ALSO READ: ഹൈദരാബാദിൽ വീണ്ടും കൗമാരക്കാരി കൂട്ടബലാത്സംഗത്തിനിരയായി ; ടാക്‌സി ഡ്രൈവറടക്കം രണ്ടുപേർ അറസ്റ്റിൽ

പ്രതികളായ ധീരജും റിതേഷും ഇൻസ്റ്റാഗ്രാം വഴി പെൺകുട്ടിയുമായി ബന്ധം സ്ഥാപിക്കുകയും അവരുടെ കൂടെ പുറത്ത് പോകാൻ ആവശ്യപ്പെടുകയും ചെയ്‌തു. കുട്ടി പ്രതികളോടൊപ്പം പോവുകയും വിജനമായ പ്രദേശത്തേക്കെത്തിച്ച് പ്രതികൾ പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കുകയും ചെയ്‌തു.

ലൈംഗികമായി പീഡിപ്പിക്കുന്നതിനിടെ ഇവർ വീഡിയോ ദൃശ്യങ്ങൾ പകർത്തിയിരുന്നു. കുറച്ച് ദിവസങ്ങൾക്ക് ശേഷം വീഡിയോ നൽകാമെന്ന് പറഞ്ഞ് അവർ അവളെ വിളിച്ച് വരുത്തുകയും മറ്റ് സുഹൃത്തുക്കളുമായി ചേർന്ന് വീണ്ടും കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.