ETV Bharat / bharat

Rape case| 17 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി, പിതാവും അയല്‍വാസിയും അറസ്‌റ്റിൽ - POCSO Case

വിവാഹ വാഗ്‌ദാനം നൽകി അയൽവാസിയും വാക്കു തർക്കത്തെ തുടർന്ന് പിതാവും 17 കാരിയെ ബലാത്സംഗം ചെയ്‌തു

rape  girl raped and made pregnant  girl raped by father  neighbor raped 17 year old girl  rape case  ബലാത്സംഗം  പീഡനം  17 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി  പിതാവും അയവാസിയും  മകളെ പീഡിപ്പിച്ച പിതാവ് അറസ്‌റ്റിൽ
Rape case
author img

By

Published : Jun 24, 2023, 9:19 PM IST

മുംബൈ : മഹാരാഷ്‌ട്രയിൽ 17 വയസുകാരിയെ ബലാത്സംഗം ചെയ്‌ത്‌ ഗർഭിണിയാക്കിയ കേസിൽ പിതാവും അയൽവാസിയും അറസ്‌റ്റിൽ. മുംബൈയിലാണ് സംഭവം. 2023 ഫെബ്രുവരിയിൽ അയൽവാസിയായ 32 കാരൻ പെൺകുട്ടിയെ വിവാഹം കഴിക്കാനുള്ള ആഗ്രഹം അവരുടെ വീട്ടുകാരോട് അറിയിച്ചിരുന്നു.

അന്നുമുതൽ ഇരുവരും പരസ്‌പരം സൗഹൃദ ബന്ധത്തിലായിരുന്നു. എന്നാൽ പിന്നീട് ഇയാൾ തന്‍റെ ലൈംഗിക താത്‌പര്യങ്ങളെ കുറിച്ച് സംസാരിച്ചതായും വിവാഹം കഴിക്കാമെന്ന് പറഞ്ഞ് തന്നെ ആവർത്തിച്ച് ബലാത്സംഗം ചെയ്‌തതായും പെൺകുട്ടി പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞു. എന്നാൽ, അനന്തരഫലങ്ങൾ ഭയന്ന് പെൺകുട്ടി സംഭവം വീട്ടുകാരെ അറിയിച്ചിരുന്നില്ല.

also read : 15 കാരിയെ പീഡിപ്പിച്ച സംഭവം: അയല്‍വാസിയ്‌ക്ക് 6 വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ

ഫെബ്രുവരി 28 ന് പെൺകുട്ടിയുടെ അമ്മ ജോലിക്കായി പുറത്ത് പോയ സമയത്ത് പിതാവിനൊപ്പം അവർ വീട്ടിൽ തനിച്ചായിരുന്നു. ഇരുവരും തമ്മിൽ അന്ന് ഉണ്ടായ വാക്കുതർക്കത്തെ തുടർന്ന് പിതാവ് തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പെൺകുട്ടിയുടെ പരാതി. ഇക്കാര്യവും വീട്ടുകാരോടോ സുഹൃത്തുക്കളോടോ പെൺകുട്ടി വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ ദിവസങ്ങൾക്ക് മുൻപ് പെൺകുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞതോടെയാണ് അവർ പീഡന വിവരം അമ്മയോട് വെളിപ്പെടുത്തിയത്.

തൊട്ടുപിന്നാലെ അമ്മയും മകളും പ്രദേശത്തെ പൊലീസ് സ്‌റ്റേഷനിലെത്തി പിതാവിനും അയൽവാസിയ്‌ക്കുമെതിരെ പരാതി നൽകുകയായിരുന്നു. വ്യാഴാഴ്‌ച വൈകുന്നേരമാണ് ഇരുവരെയും പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചു. ഇന്ത്യൻ ശിക്ഷ നിയമത്തിലെ സെക്ഷൻ 376 (ബലാത്സംഗം), 376 (2) (എഫ്), 376 (2) (ജെ), പോക്‌സോ നിയമത്തിലെ സെക്ഷൻ 4, 6, 8 എന്നിവ പ്രകാരമാണ് ഇരുവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്.

also read : Pocso Case| പത്ത് വയസുകാരനെ പീഡിപ്പിച്ചു; 64കാരന് 95 വര്‍ഷം കഠിന തടവും പിഴയും

മകനെ പീഡിപ്പിച്ച പിതാവിന് 90 വർഷം കഠിന തടവ് : കേരളത്തിൽ കണ്ണൂർ ജില്ലയിൽ മകനെ ലൈംഗിക പീഡനത്തിനിരയാക്കിയ പിതാവിന് 90 വർഷം കഠിന തടവും ഒന്നേകാൽ ലക്ഷം രൂപ പിഴയും കോടതി കഴിഞ്ഞ ദിവസം ശിക്ഷ വിധിച്ചിരുന്നു. തളിപ്പറമ്പ് പോക്സോ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. പയ്യന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ 2018ലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. എട്ട് വയസുകാരനായിരുന്ന മകനെ നിരവധി തവണയാണ് പിതാവ് ലൈംഗിക പീഡനത്തിന് ഇരയാക്കിയതെന്ന് പരാതിയില്‍ പറയുന്നു. തുടർന്ന് അഞ്ച് വകുപ്പുകളിലായാണ് പ്രതിയ്‌ക്ക് 90 വർഷം കഠിന തടവും ഒന്നേകാൽ ലക്ഷം രൂപ പിഴയും പോക്സോ കോടതി വിധിച്ചത്.

also read : POCSO Case | മകനെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവം : പിതാവിന് 90 വർഷം കഠിന തടവും ഒന്നേകാൽ ലക്ഷം പിഴയും ശിക്ഷ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.