ശ്രീനഗർ : ശ്രീനഗറിൽ ആറ് വയസുകാരിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയ കേസിൽ അധ്യാപകൻ അറസ്റ്റിൽ. മാർച്ച് 31നാണ് പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായത്. തുടർന്ന് ബന്ധുക്കൾ പരാതി നൽകിയെങ്കിലും പൊലീസ് കേസെടുക്കാൻ തയാറായില്ല. പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് പ്രതിഷേധ പ്രകടനം നടത്തി.
Also Read: 'പാർട്ടി കോൺഗ്രസിനില്ല' ; കോടിയേരി ബാലകൃഷ്ണന് കത്ത് നൽകി ജി.സുധാകരൻ
സമ്മര്‍ദം ശക്തമായതോടെയാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. എന്നാൽ പെൺകുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ടതെന്നാണ് പൊലീസ് വാദം. മെഡിക്കൽ പരിശോധനയിലും പീഡനം തെളിഞ്ഞിട്ടില്ലെന്നും പൊലീസ് പറയുന്നു.
സെക്ഷൻ 376, പോക്സോയിലെ വിവിധ വകുപ്പുകൾ എന്നിവ പ്രകാരമാണ് അക്രമിക്കെതിരെ കേസ്.