മുംബൈ: മഹാരാഷ്ട്രയിൽ യുവതിയെയും ചെറുമകനെയും കൊലപ്പെടുത്തി പ്രായപൂർത്തിയാകാത്ത ആൺകുട്ടി ആത്മഹത്യ ചെയ്തു. നാഗ്പൂരിലാണ് സംഭവം. ലക്ഷിബായ് ധർവേ എന്ന സ്ത്രീയാണ് കൊലപ്പെട്ടത്. ആൺകുട്ടിയും കൊല്ലപ്പെട്ട സ്ത്രീയുടെ കൊച്ചുമകളും തമ്മിൽ പ്രണയത്തിലായിരുന്നു. ഇത് പെൺകുട്ടിയുടെ കുടുംബം സമ്മതിക്കാത്തതുമാണ് കൊലപാതകത്തിന് കാരണം. വ്യാഴാഴ്ചയാണ് സംഭവം. കൊലപാതകത്തിന് ശേഷം ആൺകുട്ടി കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.
പ്രണയ വിവരം അറിഞ്ഞ പെൺകുട്ടിയുടെ കുടുംബം അവളെ മധ്യപ്രദേശിലുള്ള ബന്ധുവീട്ടിലെക്ക് അയച്ചതായും ഇത് അറിഞ്ഞ ആൺകുട്ടി പല തവണ കുടുംബത്തെ ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് പറഞ്ഞു.