ETV Bharat / bharat

അമ്മയേയും സഹോദരിയേയും ഉൾപ്പെടെ നാല് പേരെ കൊലപ്പെടുത്തി കുഴിച്ചിട്ടു; 13കാരൻ പിടിയിൽ

കമാൽപൂരിലെ ദുരൈ ശിവ്ബാരിയിൽ ശനിയാഴ്‌ച രാത്രിയാണ് ക്രൂരമായ കൊലപാതകം നടന്നത്. നാല് പേരെയും കൊലപ്പെടുത്തി മൃതദേഹങ്ങൾ വീടിന് പുറകുവശത്ത് കുഴിച്ചിട്ടശേഷം സംഭവസ്ഥലത്ത് നിന്നും കടന്നുകളഞ്ഞ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടികൂടി.

Tripura Murder Family  minor arrested for murder  minor arrested for murder Family  minor murdered family  ധാലൈ കൊലപാതകം  ധാലൈ കൂട്ടക്കൊലപാതകം  കുടുംബത്തെ കൊലപ്പെടുത്തി  പ്രായപൂർത്തിയാകാത്ത കുട്ടി കൊലപാതകം  കൊലപ്പെടുത്തി കുഴിച്ചിട്ടു  കൊലപാതകം  ക്രൂരമായ കൊലപാതകം
അമ്മയെയും സഹോദരിയെയും ഉൾപ്പെടെ നാല് പേരെ കൊലപ്പെടുത്തി കുഴിച്ചിട്ടു; 13കാരൻ പിടിയിൽ
author img

By

Published : Nov 6, 2022, 6:21 PM IST

ധാലൈ (ത്രിപുര): അമ്മയേയും സഹോദരിയേയും മുത്തച്ഛനെയും ഉൾപ്പെടെ നാല് പേരെ കൊലപ്പെടുത്തി കുഴിച്ചിട്ട സംഭവത്തിൽ 13കാരൻ അറസ്റ്റിൽ. കമാൽപൂരിലെ ദുരൈ ശിവ്ബാരിയിൽ ശനിയാഴ്‌ച രാത്രിയാണ് ക്രൂരമായ കൊലപാതകം നടന്നത്. പ്രതിയായ കുട്ടിയുടെ അമ്മ സമിത ദേബ്‌നാഥ് (32), സഹോദരി സുപർണ ദേബ്‌നാഥ് (10), മുത്തച്ഛൻ ബാദൽ ദേബ്‌നാഥ് (70), ബന്ധുവും അയൽവാസിയുമായ രേഖ ദേബ് (42) എന്നിവരാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്.

നാല് പേരെയും കൊലപ്പെടുത്തി മൃതദേഹങ്ങൾ വീടിന് പുറകുവശത്ത് കുഴിച്ചിട്ടശേഷം പ്രതി സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. കൊലപാതക വിവരമറിഞ്ഞെത്തിയ കമാൽപൂർ പൊലീസാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. തുടർന്ന് സാങ്കേതിക സഹായത്തോടെ മണിക്കൂറുകൾക്കകം പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.

സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചതായും കൊലപാതകത്തിന്‍റെ കാരണം അന്വേഷിച്ചു വരികയാണെന്നും ധാലൈ പൊലീസ് സൂപ്രണ്ട് രമേഷ് യാദവ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.