ETV Bharat / bharat

ജിഎച്ച്എംസി തെരഞ്ഞെടുപ്പ്; ആദ്യ വിജയം എഐഎംഐഎം പാർട്ടിക്ക് - Ex Mayor Mazid Hussain

മുൻ ഹൈദരാബാദ് മേയർ, മുഹമ്മദ് മസിദ് ഹുസൈനാണ് മെഹ്ദിപട്ടണം ഡിവിഷനിൽ നിന്ന് വിജയിച്ചത്.

MIM opens account Ex Mayor Mazid Hussain Wins in Mehdipatnam തെലങ്കാന തെലങ്കാന തെരഞ്ഞെടുപ്പ് ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പ് ആദ്യ വിജയം എഐഎംഐഎം പാർട്ടിക്ക് എഐഎംഐഎം മെഹ്ദിപട്ടണം മുഹമ്മദ് മസിദ് ഹുസൈൻ Mehdipatnam Ex Mayor Mazid Hussain MIM opens account
ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പ്; ആദ്യ വിജയം എഐഎംഐഎം പാർട്ടിക്ക്
author img

By

Published : Dec 4, 2020, 1:33 PM IST

ഹൈദരാബാദ്: ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ആദ്യ വിജയം എ.ഐ.എം.ഐ.എം പാർട്ടിക്ക്. മുൻ മേയർ, മുഹമ്മദ് മസിദ് ഹുസൈനാണ് മെഹ്ദിപട്ടണം ഡിവിഷനിൽ നിന്ന് വിജയിച്ചത്.

150 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആവേശകരമായ പ്രചാരണമാണ് ബി.ജെ.പി ഇത്തവണത്തെ നടത്തിയത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പാർട്ടി പ്രസിഡന്‍റ് ജെ.പി നദ്ദ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെ ബിജെപിയിലെ ഉന്നതർ ജിഎച്ച്എംസി തെരഞ്ഞെടുപ്പിൽ പ്രചാരണത്തിന് എത്തിയിരുന്നു. 74.67 ലക്ഷം വോട്ടർമാരിൽ 34.50 ലക്ഷം പേരാണ് ഇത്തവണ വോട്ട്ചെയ്‌തത്. 51 സീറ്റുകളിലേക്കാണ് എ.ഐ.എം.ഐ.എം മത്സരിച്ചത്. ആകെയുള്ള 150 വാർഡുകളില്‍ 100 വാർഡിലും ടി.ആർ.എസ്, ബി.ജെ.പി നേർക്കുനേർ പോരാട്ടമാണ് നടക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.