ETV Bharat / bharat

Mike Gold On Chandrayaan 3 Mission : ചന്ദ്രയാൻ 3ന്‍റെ സോഫ്‌റ്റ് ലാൻഡിങ് പരാജയപ്പെട്ടാലും ദൗത്യം ഫലപ്രദം : മൈക്ക് ഗോൾഡ്

Mike Gold on Chandrayaan 3 mission Success ചന്ദ്രയാൻ 3 ദൗത്യം നിലവിൽ വിജയമാണെന്ന് പ്രശംസിച്ച് നാസ മുൻ ഉദ്യോഗസ്ഥൻ മൈക്ക് ഗോൾഡ്

ചന്ദ്രയാൻ 3  മൈക്ക് ഗോൾഡ്  ചന്ദ്രയാൻ 3 ദൗത്യത്തെ പ്രശംസിച്ച് മൈക്ക് ഗോൾഡ്  ആർട്ടിമിസ്  ചന്ദ്രയാൻ 3 സോഫ്‌റ്റ് ലാൻഡിങ്  Chandrayaan 3 mission Success  Mike Gold  Mike Gold on Chandrayaan 3 mission  Chandrayaan 3 soft landing
Mike Gold on Chandrayaan 3 mission Success
author img

By ETV Bharat Kerala Team

Published : Aug 23, 2023, 1:25 PM IST

ടെക്‌സസ് : ചന്ദ്രയാൻ 3 (Chandrayaan 3) ദൗത്യത്തെ പ്രശംസിച്ച് റെഡ്‌വയർ സ്‌പേസിന്‍റെ ചീഫ് ഗ്രോത്ത് ഓഫിസറും നാസ മുൻ ഉദ്യോഗസ്ഥനുമായ മൈക്ക് ഗോൾഡ് (Redwire Space and NASA former official Mike Gold). ചന്ദ്രയാൻ 3 ലാൻഡിങ് (Chandrayaan 3 Soft Landing) വിജയിച്ചാലും ഇല്ലെങ്കിലും ദൗത്യം ഫലപ്രദമാണെന്ന് അദ്ദേഹം പറഞ്ഞു. ചാന്ദ്ര പര്യവേഷണവുമായി ബന്ധപ്പെട്ട കരാറുകളെ ചേർത്തുപറയുന്ന ആർട്ടിമിസ് റെക്കോർഡിന്‍റെ ആർക്കിടെക്‌റ്റായാണ് (architect of Artemis Record) മൈക്ക് ഗോൾഡ് കണക്കാക്കപ്പെടുന്നത് (Mike Gold on Chandrayaan 3 mission). നാസയിലെ സ്‌പേസ് പോളിസി ആൻഡ് പാർട്‌ണർഷിപ്പ് വിഭാഗത്തിന്‍റെ മുൻ അസോസിയേറ്റ് അഡ്‌മിനിസ്‌ട്രേറ്റർ കൂടിയായിരുന്നു അദ്ദേഹം.

ചാന്ദ്രപര്യവേഷണത്തിന്‍റെ ആർട്ടിമിസ് യുഗത്തിലേക്ക് (Artemis era of exploration of the Moon) ഞങ്ങൾ പ്രവേശിക്കുകയാണ്. അവിടെ ഒന്നോ രണ്ടോ തവണയല്ല, മറിച്ച് സ്ഥിരമായ സാന്നിധ്യം സ്ഥാപിക്കാനാണ് പോകുന്നത്. ഈ ദൗത്യത്തിലൂടെ ചന്ദ്രനെ കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യവും ലഭ്യമായ വിഭവങ്ങൾ ഉപയോഗിക്കാനുള്ള കഴിവും വർധിപ്പിക്കുകയും ആത്യന്തികമായി ചന്ദ്രനിൽ എവിടെ താമസയോഗ്യമായ സ്ഥലം കണ്ടെത്താനാകും എന്നത് സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുകയുമാണ് ലക്ഷ്യം.

അതിനാൽ ലാൻഡിങ് വിജയിച്ചാലും ഇല്ലെങ്കിലും ദൗത്യം ഫലപ്രദമാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഈ ദൗത്യത്തിലൂടെ ചാന്ദ്ര പര്യവേഷണം മുന്നോട്ട് കൊണ്ടുപോകാനാകും. നിലവിൽ നാസയുമായും(NASA) ഐഎസ്ആർഒയുമായും (ISRO) ഉള്ള ഞങ്ങളുടെ സഹകരണം ഭൂരിഭാഗവും ഭൂമിയെ കേന്ദ്രീകരിച്ചുള്ളതാണ്.

Also Read : Chandrayaan 3 Soft Landing | ചന്ദ്രോപരിതലം തൊടാന്‍ ചന്ദ്രയാൻ 3 ; ചരിത്രദൗത്യത്തിന് നിമിഷങ്ങളെണ്ണി കാത്തിരുന്ന് ശാസ്‌ത്രലോകം

ഭൂമിയെക്കുറിച്ച് പഠിക്കാൻ കഴിയുന്ന റഡാർ സംവിധാനങ്ങൾ ഞങ്ങൾക്കുണ്ട്. കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള സുപ്രധാന വിവരങ്ങൾ ഇതിലൂടെ ശേഖരിക്കുന്നു. ഇത് ഇന്ത്യയ്‌ക്കും അമേരിക്കയ്‌ക്കും മാത്രമല്ല ലോകത്തിന് തന്നെ പ്രധാനമാണ്.

Also Read : Chandrayaan 3 Landing Live Telecast : ചന്ദ്രയാൻ 3 സോഫ്‌റ്റ് ലാൻഡിങ് : ചരിത്ര നിമിഷം കൺനിറയെ കാണാം, തത്സമയ സംപ്രേഷണം 5.30 മുതൽ

അതേസമയം, ചന്ദ്രയാൻ 3 ആർട്ടിമിസ് ദൗത്യത്തെ പിന്തുണയ്ക്കു‌ക മാത്രമല്ല, റോബോട്ടിക്, മനുഷ്യ ബഹിരാകാശ പര്യവേക്ഷണത്തിന്‍റെ അടുത്ത യുഗം കൂടിയാണ് തുറക്കുന്നതെന്നും മൈക്ക് ഗോൾഡ് പറഞ്ഞു.

ചന്ദ്രയാൻ 3 സോഫ്‌റ്റ് ലാൻഡിങ് (Chandrayaan 3 Soft Landing) : ഇന്ന് വൈകീട്ട് 6.04 ലാണ് ചന്ദ്രയാൻ 3 പേടകം ചന്ദ്രോപരിതലത്തിൽ സോഫ്‌റ്റ് ലാൻഡിങ് നടത്തുമെന്ന് പ്രതീക്ഷിക്കുന്നത്. ദൗത്യത്തിന്‍റെ ഏറ്റവും നിർണായകമായ ഈ ഘട്ടത്തിന്‍റെ വിജയത്തിനായി രാജ്യം ഒന്നാകെ കാത്തിരിക്കുകയാണ്. സോഫ്‌റ്റ് ലാൻഡിങ്ങിന്‍റെ തത്സമയ സംപ്രേഷണം ഐഎസ്‌ആർഒയുടെ ഔദ്യോഗിക സമൂഹ മാധ്യമ പേജുകളിലൂടെ പൊതുജനത്തിന് കാണാനാകും. വൈകീട്ട് 5.20 നാണ് തത്സമയ സംപ്രേഷണം ആരംഭിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.