മഥുര(യുപി) : ആസന്നമായ നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് മുതിർന്ന ബിജെപി നേതാവ് എസ് കെ ശർമ ബഹുജൻ സമാജ് പാർട്ടിയിൽ (ബിഎസ്‌പി) ചേർന്നു.
ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും രാജിവെച്ചാണ് ശര്‍മ ബിഎസ്‌പിയിലെത്തിയത്. ശര്‍മയുടെ അടുത്തയാളായ നീരജ് റാവത്തും ബിജെപി വിട്ട് ബിഎസ്‌പിയിലെത്തിയിട്ടുണ്ട്.
ബിജെപി തന്നെ രണ്ടുതവണ കബളിപ്പിച്ചു, പാർട്ടിക്ക് അതിന്‍റെ മുൻകാല സ്വഭാവം നഷ്ടപ്പെട്ടുവെന്നും ശര്‍മ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
താൻ ബിജെപിയിൽ നിന്ന് ഒരു പൈസ പോലും ആവശ്യപ്പെട്ടിട്ടില്ല. എന്നാൽ പാർട്ടിക്ക് ആവശ്യമായ തുക നൽകിയിട്ടുണ്ട്. ബിജെപിയുടെ എല്ലാ സ്ഥാനങ്ങളും രാജിവച്ചാണ് ബിഎസ്‌പിയിലെത്തിയത്. മഥുരയിൽ നിന്നും ബിഎസ്‌പി ടിക്കറ്റില്‍ മത്സരിക്കുമെന്നും ശർമ അറിയിച്ചു.
also read: 17കാരനെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയെന്ന് അരുണാചല്‍ എംപി
2017ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മാന്‍റ് മണ്ഡലത്തിൽ നിന്നും ബിജെപി ടിക്കറ്റിൽ ശർമ മത്സരിച്ചിരുന്നു. എന്നാല്‍ ബിഎസ്‌പി സ്ഥാനാര്‍ഥിയോട് പരാജയപ്പെട്ടു.
2017ൽ മഥുരയിൽ നിന്നാണ് താന്‍ മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നതെങ്കിലും, ബിജെപി നേതൃത്വം നിര്‍ബന്ധിച്ചാണ് മാന്‍റില്‍ മത്സരിപ്പിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി താന്‍ ഇവിടെ പ്രവര്‍ത്തിക്കുകയായിരുന്നുവെന്നും ശര്‍മ കൂട്ടിച്ചേര്‍ത്തു.