ETV Bharat / bharat

ഉദയ്പൂർ കൊലപാതകം അന്വേഷിക്കാൻ എൻഐഎ: അന്താരാഷ്ട്ര ബന്ധം പരിശോധിക്കും - കനയ്യ ലാലിന്‍റെ കൊലപാതകം എൻഐഎ അന്വേഷിക്കും

കൊലപാതകത്തിൽ ഏതെങ്കിലും സംഘടനയുടെ പങ്കാളിത്തവും അന്താരാഷ്‌ട്ര ബന്ധങ്ങളും സമഗ്രമായി അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രിയുടെ ഓഫിസ്

MHA directs NIA probe into Udaipur killing  The Union Ministry of Home Affairs  brutal murder of Kanhaiya Lal in Udaipur  ഉദയ്‌പൂർ കൊലപാതകം  ഉദയ്‌പൂർ കൊലപാതകം എൻഐഎ അന്വേഷിക്കും  ഉദയ്‌പൂർ കൊലപാതകം എൻഐഎ അന്വേഷണത്തിന് നിർദേശം നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം  നുപുർ ശർമയ്ക്ക് അനുകൂലമായി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ടയാളെ ഉദയ്‌പൂരിൽ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം  കനയ്യ ലാലിന്‍റെ കൊലപാതകം എൻഐഎ അന്വേഷിക്കും  ദേശീയ അന്വേഷണ ഏജൻസി
ഉദയ്‌പൂർ കൊലപാതകം; എൻഐഎ അന്വേഷണത്തിന് നിർദേശം നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
author img

By

Published : Jun 29, 2022, 12:39 PM IST

Updated : Jun 29, 2022, 12:55 PM IST

ഉദയ്‌പൂർ: ബിജെപി മുൻ ദേശീയ വക്താവ് നുപുർ ശർമയ്ക്ക് അനുകൂലമായി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ടയാളെ ഉദയ്‌പൂരിൽ വെട്ടിക്കൊലപ്പെടുത്തിയ സംഭവം അന്വേഷിക്കാൻ ദേശീയ അന്വേഷണ ഏജൻസിയോട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശിച്ചു. തയ്യൽ ജോലിക്കാരനായ കനയ്യ ലാൽ എന്നയാളാണ് കൊല്ലപ്പെട്ടത്. വിഷയത്തിൽ ഏതെങ്കിലും തീവ്ര സംഘടനകളുടെ പങ്കാളിത്തവും അന്താരാഷ്‌ട്ര ബന്ധങ്ങളും സമഗ്രമായി അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രിയുടെ ഓഫിസ് അറിയിച്ചു.

കനയ്യ ലാലിന്‍റെ ഉദയ്‌പൂരിലെ വീട്ടിൽ അന്ത്യകർമങ്ങൾ നടത്തി. സംഭവത്തിൽ ഉദയ്‌പൂർ സ്വദേശികളായ ​​ഗൗസ് മുഹമ്മദ്, റിയാസ് എന്നിവർ അറസ്റ്റിലായി. വസ്ത്രം തയ്പ്പിക്കാൻ എന്ന വ്യാജേനയാണ് കൊലപാതകികൾ കടയിലെത്തി, കനയ്യ ലാലിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതക ദ്യശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്‌തു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും അക്രമികൾ ഭീഷണി മുഴക്കി. കൊലപാതകത്തിനുശേഷം ഉദയ്‌പൂരില്‍ വലിയ സംഘര്‍ഷാവസ്ഥയാണ് നിലനില്‍ക്കുന്നത്.

24 മണിക്കൂര്‍ നേരത്തേയ്ക്ക് ഇന്‍റര്‍നെറ്റ് സേവനം മരവിപ്പിച്ചിട്ടുണ്ട്. ഉദയ്‌പൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഒരുമാസത്തേക്ക് കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്. സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന കൊലപാതകത്തിന്‍റെ വീഡിയോ കാണരുതെന്നും പ്രചരിപ്പിക്കരുതെന്നും രാജസ്ഥാന്‍ പൊലിസ് നിര്‍ദേശിച്ചു.

കൊല്ലപ്പെട്ട കനയ്യ ലാലിന്‍റെ ആശ്രിതർക്ക് യു.ഐ.ടിയിൽ ജോലി വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. കൂടാതെ കുടുംബത്തിന് അഞ്ച് ലക്ഷം നഷ്‌ടപരിഹാരം നൽകുമെന്ന് ഡിവിഷൻ കമ്മിഷണർ രാജേന്ദ്ര ഭട്ട് മാധ്യമങ്ങളോട് പറഞ്ഞു.

Also read: രാജസ്ഥാനില്‍ ഒരു മാസത്തേക്ക് നിരോധനാജ്ഞ; വധഭീഷണിയില്‍ താക്കീത്‌ ചെയ്‌തിരുന്നതായി പൊലീസ്

Last Updated : Jun 29, 2022, 12:55 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.