ന്യൂഡൽഹി: പശ്ചിമബംഗാളിലെ അക്രമം സംബന്ധിച്ച് ഗവർണർ ജഗദീപ് ധൻഖറിനോട് റിപ്പോര്‍ട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ അക്രമ സാഹചര്യങ്ങൾ വിലയിരുത്താൻ നാലംഗ സംഘത്തെ നിയോഗിച്ചിരുന്നു. ആഭ്യന്തര മന്ത്രാലയം അഡീഷണൽ സെക്രട്ടറി ഗോവിന്ദ് മോഹൻ, വിദ്യാഭ്യാസ അഡീഷണൽ സെക്രട്ടറി വിനീത് ജോഷി, ഇന്റലിജൻസ് ബ്യൂറോ ജോയിന്റ് ഡയറക്ടർ ജനാർദൻ സിംഗ്, ഐ ബി സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ് (സിആർപിഎഫ്) ഐ ബി നളിൻ എന്നിവരുൾപ്പെട്ട നാലംഗ സംഘം കൊൽക്കത്തയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
കൂടുതല്‍ വായിക്കുക….. ബംഗാളില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് നേരെ ആക്രമണം
വോട്ടെടുപ്പിന് ശേഷമുണ്ടായ അക്രമങ്ങൾ പരിശോധിക്കാനും സംഭവത്തെക്കുറിച്ച് റിപ്പോർട്ട് നൽകാനും കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറിക്ക് കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം കഴിഞ്ഞ ഏതാനും ദിവങ്ങളായി വലിയ രാഷ്ട്രീയ കലാപമാണ് ബംഗാളിൽ നടക്കുന്നത്. ആക്രമണത്തിൽ 12 ലധികം ബിജെപി പ്രവർത്തകർ കൊല്ലപ്പെടുകയും, സാധാരണക്കാരുൾപ്പെടെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്നാണ് ബിജെപി ആരോപണം. എന്നാല്‍ തൃണമൂൽ കോൺഗ്രസ് ഈ ആരോപണങ്ങൾ നിഷേധിക്കുകയാണ്.