മുംബൈ: ഒരേ ദിനത്തില്‍ വ്യത്യസ്തവും വിചിത്രവുമായ പ്രാര്‍ഥനകളുമായി ഭാര്യാഭര്‍ത്താക്കന്മാര്‍. ഔറംഗബാദിലെ വാലൂജ് ജില്ലയിലെ ആശ്രമത്തിലാണ് പീപ്പല്‍ പൗര്‍ണമി ദിനത്തില്‍ വിചിത്രമായ ആരാധന. പൗര്‍ണമി ദിനത്തില്‍ സ്‌ത്രീകള്‍ തന്‍റെ ഭര്‍ത്താവിനെ ഏഴ് ജന്മവും തനിക്ക് ഭര്‍ത്താവായി ലഭിക്കണമെന്ന് പ്രാര്‍ഥിക്കുന്നു. എന്നാല്‍ അതേ സമയം ഭര്‍ത്താവ് പ്രാര്‍ഥിക്കുന്നതാണ് വിചിത്രം.
ഭാര്യയുടെ പ്രാര്‍ഥനക്കെതിരായി ഏഴ് ജന്മം പോയിട്ട് ഏഴ് സെക്കന്‍ഡ് പോലും എന്‍റെ ഭാര്യയെ ഇനി എനിക്ക് ഇണയായി ലഭിക്കരുതെന്നുമാണ്. പ്രാര്‍ഥന നടത്തുന്നതിനായി ഓരോരുത്തരും ആല്‍മരത്തില്‍ ഓരോ നൂലുകള്‍ കോര്‍ത്ത് അതിന്‍റെ അറ്റം പിടിച്ച് ആല്‍ മരത്തെ വലം വയ്ക്കുന്നു.
ഇവര്‍ വലം വയ്ക്കുന്ന ആല്‍മരത്തിന് നടുക്കായി വലിയൊരു കാക്കയുടെ പ്രതിഷ്‌ഠയും കാണാം. പൗര്‍ണമിക്ക് മൂന്ന് ദിവസം മുമ്പ് വിശ്വാസികള്‍ വ്രതം എടുക്കാറുണ്ട്. മാത്രമല്ല വീടുകളിലെ നിലത്ത് അരികൊണ്ട് ആല്‍മരത്തിന്‍റെയും കാക്കയുടെ ചിത്രവും വരക്കാറുമുണ്ട്. ഔറംഗബാദ് വാലൂജ് ജില്ലയിലെ പുരുഷ ആശ്രമത്തില്‍ തിങ്കളാഴ്‌ചയായിരുന്നു പീപ്പല്‍ പൗര്‍ണമി ആഘോഷം.
ആശ്രമത്തില്‍ നടന്ന ചടങ്ങില്‍ ആശ്രമം സ്ഥാപക പ്രസിഡന്‍റ് അഡ്വ. ഭരത് ഫുലാരെ, ഭൗസാഹെബ് സലുങ്കെ, പാണ്ഡുരംഗ് ഗണ്ഡൂലെ, സോമനാഥ് മനാൽ, ചരൺ സിംഗ് ഗുസിംഗേ, ഭിക്കൻ ചന്ദൻ, സഞ്ജയ് ഭണ്ഡ്, ബങ്കർ, നട്കർ, കാംബ്ലെ തുടങ്ങിയവര്‍ പങ്കെടുത്തു.
സ്‌ത്രീ സംരക്ഷണത്തിനായി നിരവധി നിയമങ്ങള്‍ നിലവിലുണ്ട്. എന്നാല്‍ ഭാര്യമാരില്‍ നിന്ന് പീഡനങ്ങള്‍ നേരിടുന്ന പുരുഷന്മാര്‍ക്കൊപ്പമാണ് മെന്‍സ് വിക്‌ടിം അസോസിയേഷന്‍ നിലകൊള്ളുന്നതെന്ന് ഭാരത് ഫുലാരി പറഞ്ഞു. ഇന്ത്യക്ക് ബ്രിട്ടിഷില്‍ നിന്ന് സ്വാതന്ത്യം ലഭിച്ചു. എന്നാല്‍ സ്‌ത്രീകളെ പോലെ പുരുഷന്മാര്‍ക്കും ശാക്തീകരണം ആവശ്യമാണെന്നും ഫുലാരി പറഞ്ഞു.
also read: ബറോട്ടി സാഹിബ്; 360 വർഷം പഴക്കമുള്ള ആൽമരം