ETV Bharat / bharat

പിഎന്‍ബി തട്ടിപ്പ് കേസ് : കൈയ്ക്കും കണ്ണിനും പരിക്കേറ്റ നിലയില്‍ മെഹുല്‍ ചോക്സി

author img

By

Published : May 30, 2021, 9:28 AM IST

പൊലീസ് കസ്റ്റഡിയില്‍ ചോക്‌സിക്ക് ക്രൂര മര്‍ദനമേറ്റതായി അഭിഭാഷകന്‍ വെയ്‌നി മാര്‍ഷ്‌.

പിഎന്‍ബി തട്ടിപ്പ് കേസ്; പരിക്കേറ്റ നിലയിൽ  മെഹുല്‍ ചോക്‌സിയുടെ ചിത്രങ്ങൾ പുറത്ത്

ന്യൂഡൽഹി : ഡൊമിനിക്കയില്‍ പിടിയിലായ പിഎന്‍ബി തട്ടിപ്പ് കേസ് പ്രതി മെഹുല്‍ ചോക്‌സിക്ക് മര്‍ദ്ദനമേറ്റതിന്‍റെ ചിത്രങ്ങൾ പുറത്ത്. കൈയ്ക്കും ഇടതുകണ്ണിനും പരിക്കേറ്റ ചോക്‌സിയുടെ ചിത്രം ആന്‍റിഗ്വ ന്യൂസ് റൂം ആണ് പുറത്തുവിട്ടത്. പൊലീസ് കസ്റ്റഡിയില്‍ ഇയാള്‍ക്ക് ക്രൂര മര്‍ദനമേറ്റതായി അഭിഭാഷകന്‍ വെയ്‌നി മാര്‍ഷ്‌ ആരോപിച്ചിരുന്നു. മർദനത്തിൽ അദ്ദേഹത്തിന്‍റെ കണ്ണുകൾക്ക് പരിക്കേറ്റതായും ശരീരത്തിൽ നിരവധി പൊള്ളലേറ്റ പാടുകൾ ഉണ്ടെന്നുമായിരുന്നു അഭിഭാഷകന്‍റെ പ്രസ്താവന.

Also Read: മെഹുല്‍ ചോക്‌സിയെ ഇന്ത്യയ്‌ക്ക് കൈമാറുന്നതില്‍ ഡൊമിനിക സുപ്രീം കോടതിയുടെ വിലക്ക്

അതേസമയം, മെഹുല്‍ ചോക്‌സിയെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന നടപടി ഡൊമിനിക സുപ്രീം കോടതി സ്റ്റേ ചെയ്തുിരിക്കുകയാണ്. 13,000 കോടി രൂപയുടെ ക്രമക്കേട് നടത്തിയ കേസിലാണ് മെഹുല്‍ ചോക്‌സി അറസ്റ്റിലായത്. 2018 മുതല്‍ വിവിധ അന്വേഷണ ഏജന്‍സികള്‍ തിരയുന്ന പ്രതിയാണ് ഇയാള്‍. ചോക്‌സിയെ കാണാതായതോടെ ഇന്‍റര്‍പോള്‍ യെല്ലോ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡൊമനിക്കയില്‍ നിന്നും ഇയാളെ പിടികൂടിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.