ETV Bharat / bharat

ബിജെപി 'ബ്രിട്ടീഷ് രാജ്' നടപ്പാക്കുന്നുവെന്ന് മെഹബൂബ മുഫ്തി

കശ്മീരിൽ നിന്നും മെഹബൂബ ഉൾപ്പടെ 25ഓളം പേരാണ് പെഗാസസ് സ്പൈവെയർ പട്ടികയിലുള്ളത്

Mehbooba Tweets on Pegasus spyware surveillance  Pegasus spyware surveillance  Pegasus spyware controversy  Pegasus spyware row  Pegasus row  Phone numbers of Indian journalists hacked  പെഗാസസ് ; ബിജെപി 'ബ്രിട്ടീഷ് രാജ്' നടപ്പാക്കുന്നുവെന്ന് മെഹബൂബ മുഫ്തി  പെഗാസസ്  ബിജെപി  മെഹബൂബ മുഫ്തി  പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി  പെഗാസസ് ചാര സോഫ്റ്റ്‌വെയർ
പെഗാസസ് ; ബിജെപി 'ബ്രിട്ടീഷ് രാജ്' നടപ്പാക്കുന്നുവെന്ന് മെഹബൂബ മുഫ്തി
author img

By

Published : Jul 24, 2021, 10:02 AM IST

ശ്രീനഗർ: ബിജെപി ബ്രിട്ടീഷ് ഭരണകൂടത്തെ പിന്തുടരുകയാണെന്നും വിയോജിപ്പുള്ള ശബ്ദങ്ങൾ അടിച്ചമർത്താൻ രാഷ്ട്രീയ എതിരാളികൾക്കുമേൽ ചാരപ്പണി നടത്തുകയാണെന്നും മുൻ മുഖ്യമന്ത്രിയും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) പ്രസിഡന്‍റുമായ മെഹബൂബ മുഫ്തി. തീവ്രവാദികൾക്കെതിരെ ഉപയോഗിച്ചിരുന്ന ചാര സോഫ്റ്റ്‌വെയർ ഇപ്പോൾ രാഷ്ട്രീയ എതിരാളികൾക്കെതിരെ പ്രയോഗിക്കുകയാണെന്നാണ് മെഹബൂബയുടെ ആരോപണം.

Also read: ജമ്മു കശ്‌മീരിൽ അജ്ഞാതരുടെ വെടിയേറ്റ് സർക്കാർ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു

ഇത് മനുഷ്യാവകാശ ലംഘനമാണ് മെഹബൂബ ട്വിറ്ററിൽ കുറിച്ചു. 2017 നും 2019 മധ്യത്തിനും ഇടയിൽ പെഗാസസ് സ്പൈവെയർ വഴി നിരീക്ഷണത്തിന് സാധ്യതയുള്ള ആളുകളുടെ പട്ടികയിൽ മെഹബൂബ മുഫ്തിയുടെ പേരും ഉൾപ്പെടുത്തിയിട്ടുള്ളതായി ദി വയർ റിപ്പോർട്ട് ചെയ്തു. നേതാവ് ബിലാൽ ലോൺ, മുൻ ഡൽഹി സർവകലാശാല പ്രൊഫസർ എസ് എ ആർ ഗിലാനി, രണ്ട് പിഡിപി അംഗങ്ങൾ, മെഹബൂബ മുഫ്തിയുടെ കുടുംബാംഗങ്ങൾ, ജമ്മു കശ്മീർ അപ്നി പാർട്ടി പ്രസിഡന്‍റ് അൽതാഫ് ബുഖാരിയുടെ സഹോദരൻ, സയ്യിദ് അലി ഷാ ഗിലാനിയുടെ കുടുംബാംഗങ്ങൾ, മിർവായ്സ് ഉമർ ഫാറൂഖ് എന്നിവരുൾപ്പടെ കശ്മീരിൽ നിന്നുള്ള 25ഓളം പേരാണ് പട്ടികയിലുള്ളത്.

ഇഫ്തിക്കർ ഗിലാനി (മുന്‍ ഡൽഹി ബ്യൂറോ ചീഫ്, ഡിഎൻഎ), മുസാമിൽ ജലീൽ (ഇന്ത്യന്‍ എക്സ്പ്രസ്), ഔറംഗസീബ് നഖ്ബന്ദി (ഹിന്ദുസ്ഥാന്‍ ടൈംസ്), സുമീർ കൗൾ (പിടിഐ) എന്നിവരാണ് മുന്‍പ് പട്ടികയിലുള്ള മറ്റ് മാധ്യമപ്രവർത്തകർ. ഇന്ത്യയിൽ നിന്ന് മാത്രമായി ഏകദേശം 300 പേരാണ് പട്ടികയിലുള്ളത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.