ETV Bharat / bharat

'മെഹ്‌ബൂബ മുഫ്‌തി വീട്ടുതടങ്കലില്‍'; വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് ജമ്മു കശ്‌മീര്‍ ലഫ്‌റ്റനന്‍റ് ഗവര്‍ണര്‍

Manoj Sinha On Mehbooba Mufti is Under House Arrest: ജമ്മു കശ്‌മീരിനുണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കിയ തീരുമാനം സുപ്രീംകോടതി ഇന്ന് ശരിവെച്ചു. കശ്‌മീരിന് പ്രത്യേക അധികാരമില്ലെന്ന് സുപ്രീംകോടതി വിധിച്ചു. ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കിയതും ശരിവെച്ചു. ജമ്മുകശ്‌മീർ ഇന്ത്യയുടെ പരമാധികാരത്തിന് കീഴില്‍ വരുന്ന സംസ്ഥാനമെന്ന് സുപ്രീം കോടതി വ്യക്തമാക്കി

jammu and kashmir article 370 verdict  Mehbooba Mufti House Arrest  Manoj Sinha On Mehbooba Mufti House Arrest  Jammu and Kashmir Lieutenant Governor  Manoj Sinha Mehbooba Mufti  Jammu and Kashmir House Arrest  മെഹ്‌ബൂബ മുഫ്‌തി  ജമ്മു കശ്‌മീര്‍ ആര്‍ട്ടിക്കിള്‍ 370  ജമ്മു കശ്‌മീര്‍ സുപ്രീം കോടതി വിധി  മനോജ് സിന്‍ഹ മെഹ്‌ബൂബ മുഫ്‌തി
Manoj Sinha On Mehbooba Mufti is Under House Arrest
author img

By ETV Bharat Kerala Team

Published : Dec 11, 2023, 12:06 PM IST

Updated : Dec 11, 2023, 12:15 PM IST

ശ്രീനഗര്‍: ജമ്മു കശ്‌മീരില്‍ മുന്‍ മുഖ്യമന്ത്രി മെഹ്‌ബൂബ മുഫ്‌തി (Mehbooba Mufti) വീട്ടുതടങ്കലില്‍ എന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് ലഫ്‌റ്റനന്‍റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ (Jammu and Kashmir Lieutenant Governor Manoj Sinha). ജമ്മു കശ്‌മീരിനുണ്ടായ പ്രത്യേക പദവി റദ്ദാക്കിയ നടപടി ചോദ്യം ചെയ്‌തു കൊണ്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതി ഇന്നാണ് പരിഗണിച്ചത് (Jammu and Kashmir Article 370 Verdict ). ഈ സാഹചര്യത്തിലായിരുന്നു മെഹ്‌ബൂബ മുഫ്‌തി ഉള്‍പ്പടെയുള്ള നേതാക്കളെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ് എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നത്.

എന്നാല്‍, ഇന്ന് മാധ്യമങ്ങളെ കണ്ടപ്പോഴാണ് ലഫ്‌റ്റനന്‍റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. 'അടിസ്ഥാനരഹിതമായ വാര്‍ത്തകളാണ് പുറത്തുവരുന്നത്. രാഷ്ട്രീയ കാരണങ്ങളാൽ ആരെയും ജമ്മുവില്‍ വീട്ടുതടങ്കലില്‍ അടയ്‌ക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്‌തിട്ടില്ല. കിംവദന്തികള്‍ പ്രചരിപ്പിക്കാനുള്ളശ്രമങ്ങള്‍ മാത്രമാണ് നടന്നുകൊണ്ടിരിക്കുന്നത്'- മനോജ് സിന്‍ഹ പറഞ്ഞു.

ഹര്‍ജികളില്‍ സുപ്രീം കോടതിയുടെ വിധി വരുന്നതിന് മുന്‍പായി പിഡിപി അധ്യക്ഷയായ മെഹ്‌ബൂബ മുഫ്‌തിയെ വീട്ടുതടങ്കലില്‍ ആക്കിയെന്ന വിവരം അവരുടെ പാര്‍ട്ടിയുടെ ഔദ്യോഗിക എക്‌സ് പേജിലൂടെയാണ് ആദ്യം പുറത്തുവിട്ടത്.

അതേസമയം ജമ്മു കശ്‌മീരിനുണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കിയ തീരുമാനം സുപ്രീംകോടതി ഇന്ന് ശരിവെച്ചു. കശ്‌മീരിന് പ്രത്യേക അധികാരമില്ലെന്ന് സുപ്രീംകോടതി വിധിച്ചു. ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കിയതും ശരിവെച്ചു.

ജമ്മുകശ്‌മീർ ഇന്ത്യയുടെ പരമാധികാരത്തിന് കീഴില്‍ വരുന്ന സംസ്ഥാനമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മറ്റ് സംസ്ഥാനങ്ങള്‍ക്കില്ലാത്ത ഒരധികാരവും ജമ്മു കശ്‌മീരിനില്ല. കശ്‌മീര്‍ ഇന്ത്യയില്‍ ലയിച്ചപ്പോള്‍ പരമാധികാരം ഉണ്ടായിരുന്നില്ല, ഭരണഘടനയുടെ 370 -ാം അനുച്ഛേദം ശാശ്വതമല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. പ്രത്യേക പദവി റദ്ദാക്കിയ നടപടിയെ ശരിവയ്ക്കുന്നതായും കോടതി പറഞ്ഞു. എന്നാല്‍ 370 അനുച്‌ഛേദത്തിന്‍റെ ഭാഷ മാറ്റിയെഴുതിയ നടപടി ഭരണഘടന വിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി.

ഭരണഘടനയുടെ 370-ാം വകുപ്പ് അനുസരിച്ച് ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കിയതിനെതിരെയുള്ള ഹര്‍ജികളില്‍ വിധി പ്രസ്താവം നടത്തുമ്പോഴാണ് സുപ്രീം കോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഹര്‍ജികളില്‍ മൂന്ന് യോജിച്ച വിധികളാണ് പറയുന്നത്. ജമ്മു കശ്മീരില്‍ നിയമ സഭ പിരിച്ച് വിട്ടതിലും 2018 ല്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിതിലും ഇടപെടുന്നില്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം ജമ്മു കാശ്‌മീരില്‍ 2024 സെപ്‌തംബറിന് മുമ്പ് തെരഞ്ഞെടുപ്പ് നടത്തണമെന്ന് കോടതി നിര്‍ദ്ദേശിച്ചു

also read: ജമ്മു കശ്‌മീരിന് പരമാധികാരം ഇല്ല; 370 അനുച്‌ഛേദം ശാശ്വതമല്ലെന്ന് സുപ്രീം കോടതി

Last Updated : Dec 11, 2023, 12:15 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.