അനന്ത്നാഗ് (ജമ്മു കശ്‌മീർ) : ദക്ഷിണ കശ്‌മീരിലെ അനന്ത്നാഗ് ജില്ലയില്‍ വ്യാഴാഴ്‌ച ഉണ്ടായ വാഹനാപകടത്തിൽ മുൻ ജമ്മു കശ്‌മീർ ( Kammu Kashmir Chief Minister) മുഖ്യമന്ത്രിയും പി ഡി പി അധ്യക്ഷയുമായ മെഹബൂബ മുഫ്‌തി പരിക്കേൽക്കാതെ രക്ഷപ്പെട്ടു ( Mehbooba Mufti Escapes Unhurt in Car Accident).
ജമ്മു-ശ്രീനഗർ ദേശീയ പാതയിലെ സംഗം മേഖലയിൽ വെച്ച് മെഹബൂബ മുഫ്‌തി സഞ്ചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ മെഹബൂബ മുഫ്‌തിക്ക് പരിക്കുകൾ ഒന്നുമില്ല. മെഹബൂബ മുഫ്‌തിയുടെ കാർ ഡ്രൈവറുടെ കാലിന് ചെറിയ പരിക്ക് സംഭവിച്ചു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.
അന്തരിച്ച ജമ്മു കശ്‌മീർ മുൻ മുഖ്യമന്ത്രി മുഫ്‌തി മുഹമ്മദ് സയീദിന്‍റെയും ഗുൽഷർ ആറയുടെയും മകളാണ് മെഹബൂബ മുഫ്‌തി. അനന്ത്നാഗ് തീ പിടിത്തത്തില്‍പ്പെട്ട് ചികിത്സയിലുളളവരെ കാണാനും മരിച്ചവരുടെ ആശ്രിതരെ ആശ്വസിപ്പിക്കാനും എത്തിയതായിരുന്നു മെഹബൂബ മുഫ്‌തി.
2018 ഏപ്രിൽ 4 മുതൽ ജമ്മു കശ്‌മീരിന്‍റെ ഒമ്പതാമത്തെ മുഖ്യ മന്ത്രിയായി മെഹബൂബ മുഫ്‌തി സേവനമനുഷ്‌ഠിച്ചു. ജമ്മു & കശ്‌മീരിലെ ആദ്യ വനിതാ മുഖ്യമന്ത്രിയും മെഹബൂബ മുഫ്‌തിയാണ്. മെഹബൂബ മുഫ്‌തി അനന്ത്നാഗ് മണ്ഡലത്തിൽ നിന്ന് രണ്ട് തവണ ലോക്‌സഭാ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു.
ജമ്മു കശ്‌മീരിലെ ഏറ്റവും പ്രമുഖരിൽ ഒരാളായ മെഹബൂബ മുഫ്‌തി പ്രതിപക്ഷ നേതാവായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. 1999 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശ്രീനഗർ മണ്ഡലത്തിൽ നിന്ന് ഒമർ അബ്‌ദുള്ളയോട് മെഹബൂബ മുഫ്‌തി പരാജയപ്പെട്ടു. തന്‍റെ പൊതുജീവിതത്തിലുടനീളം ജമ്മു കശ്‌മീരിലെ ജനങ്ങൾ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് മെഹബൂബ എപ്പോഴും വാചാലയായിരുന്നു.
ജമ്മു കശ്‌മീർ നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്‍റ് ഒമർ അബ്‌ദുള്ള അപകടത്തിന്‍റെ സാഹചര്യങ്ങൾ അന്വേഷിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടു
ഒമർ അബ്‌ദുള്ള എക്‌സി-ൽ കുറിച്ചത് ഇങ്ങനെ : അപകടത്തെകുറിച്ച് കുറിക്കുകയും ചെയ്‌തു. "വളരെ ഗുരുതരമായ സംഭവമായേക്കാവുന്ന ഒരു അപകടത്തിൽ @MehboobaMufti Sahiba പരിക്കുകൾ ഇല്ലാതെ മെഹബൂബ മുഫ്‌തി രക്ഷപ്പെട്ടുവെന്ന് കേട്ടതിൽ സന്തോഷമുണ്ട്. അപകടത്തിന്‍റെ സാഹചര്യങ്ങൾ സർക്കാർ അന്വേഷിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഈ അപകടത്തിന് കാരണമായി മെഹബൂബ മുഫ്‌തയുടെ സുരക്ഷയിൽ എന്തെങ്കിലും കുറവുകൾ ഉണ്ടെങ്കിൽ ഉടനടി പരിഹരിക്കപ്പെടണമെന്ന് ഒമർ തന്‍റെ പോസ്റ്റിൽ പറഞ്ഞു.