ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖ് ഖാന്‍റേതായി (Shah Rukh Khan) റിലീസിനൊരുങ്ങുന്ന ചിത്രമാണ് 'ഡങ്കി' (Dunki). പ്രഖ്യാപനം മുതല്‍ മാധ്യമശ്രദ്ധ നേടിയ സിനിമയുടെ റിലീസിനായുള്ള കാത്തിരിപ്പിലാണ് ഷാരൂഖ് ആരാധകര്‍ (Shah Rukh Khan upcoming movie). നവംബര്‍ 2ന് ഷാരൂഖ് ഖാന്‍റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് നിര്‍മാതാക്കള്‍ 'ഡങ്കി' ടീസര്‍ (Dunki Teaser) റിലീസ് ചെയ്‌തിരുന്നു.
'ഡങ്കി' ടീസര്‍ റിലീസിന് പിന്നാലെ സിനിമയുടെ അടുത്ത ട്രീറ്റിനായുള്ള കാത്തിരിപ്പിലാണ് എസ്‌ആര്‍കെ ആരാധകര്‍. അവരെ ഒട്ടും നിരാശരാക്കാതെ 'ഡങ്കി'യുടെ പുതിയ പോസ്‌റ്ററുകള്‍ (Dunki New Posters) പുറത്തുവിട്ടിരിക്കുകയാണ് നിര്‍മാതാക്കള്‍. 'ഡങ്കി'യുടെ രണ്ട് പുതിയ പോസ്‌റ്ററുകളാണ് പുറത്തിറങ്ങിയത്. ഷാരൂഖ് ഖാന്‍ തന്‍റെ ഇന്‍സ്‌റ്റഗ്രാം പേജിലൂടെയാണ് പോസ്‌റ്ററുകള്‍ പുറത്തുവിട്ടത് (Shah Rukh Khan shared Dunki Posters).
Also Read: പിറന്നാള്‍ സമ്മാനം എത്തി! ഇനി അറിയേണ്ടത് അതുമാത്രം...; ഡങ്കി ടീസര്‍ പുറത്ത്
ഒരു കുറിപ്പിനൊപ്പമാണ് ഷാരൂഖ് ഡങ്കി പോസ്‌റ്ററുകള്‍ പങ്കുവച്ചിരിക്കുന്നത്. 'രാജ്‌കുമാര്‍ ഹിറാനി വിഭാവനം ചെയ്‌തതുപോലെ, ആ വിഡ്ഢികളെ (ഉല്ലു കേ പട്ടേ) കുറിച്ച് സങ്കല്‍പ്പിച്ച് നോക്കൂ. അവരെ കുറിച്ച് പങ്കിടാന്‍ ഇനിയും ഒരുപാടുണ്ട്. ഡങ്കി ഡ്രോപ് 1 പുറത്തിറങ്ങി. 2023 ക്രിസ്‌മസിന് ഡങ്കി ലോകമൊട്ടാകെയുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്യും'- ഷാരൂഖ് ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചു (Shah Rukh Khan Instagram Post).
തങ്ങളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്‌കരിക്കാനായി ഒന്നിച്ച് വെല്ലുവിളികള്‍ നേരിടുന്ന സുഹൃത്തുക്കളും അവരുടെ സന്തോഷവുമാണ് 'ഡങ്കി'യുടെ പുതിയ പോസ്‌റ്ററില്‍ കാണാനാവുക. ഷാരൂഖ് ഖാനെ കൂടാതെ മറ്റ് 'ഡങ്കി' താരങ്ങളും അണിയറപ്രവര്‍ത്തകരും സിനിമയുടെ പോസ്‌റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.
യഥാര്‍ഥ ജീവിതാനുഭവങ്ങളില്‍ നിന്നും ഉള്‍ക്കൊണ്ട് ഒരുക്കിയ 'ഡങ്കി' പ്രണയത്തിന്‍റെയും സൗഹൃദത്തിന്‍റെയും ഇതിഹാസമാണ്. വ്യത്യസ്‌ത കഥകളെ ഒരുമിച്ച് കൊണ്ടുവരികയും, ഉല്ലാസകരവും ഹൃദയഭേദകവുമായ ഉത്തരങ്ങൾ നൽകുകയും ചെയ്യുകയാണ് ചിത്രം.
ഷാരൂഖ് ഖാന്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ തപ്‌സി പന്നു (Taapsee Pannu) ആണ് നായിക. കൂടാതെ വിക്കി കൗശല്‍ (Vicky Kaushal), വിക്രം കൊച്ചാർ (Vikram Kochhar), അനിൽ ഗ്രോവർ (Anil Grover) എന്നവരും സുപ്രധാന വേഷങ്ങളില്‍ എത്തും.
Also Read: 'ഡിഡിഎല്‍ജെ'യിലെ രാജിനെ ഓര്‍മിപ്പിച്ച് ഹാര്‍ഡി ; ഡങ്കി ടീസര്‍ എക്‌സ് പ്രതികരണങ്ങള്‍
റെഡ് ചില്ലീസ് എന്‍റര്‍ടെയിന്‍മെന്‍റ്, ജിയോ സ്‌റ്റുഡിയോസ്, രാജ്‌കുമാര്‍ ഹിറാനി ഫിലിംസ് എന്നീ ബാനറുകളില്‍ രാജ്‌കുമാര്‍ ഹിറാനിയും ഗൗരി ഖാനും ചേർന്നാണ് സിനിമയുടെ നിര്‍മാണം. രാജ്‌കുമാര്‍ ഹിറാനി, അഭിജാത് ജോഷി, കനിക ധില്ലൻ എന്നിവർ ചേർന്നാണ് സിനിമയുടെ രചന നിര്‍വഹിച്ചത്.