ETV Bharat / bharat

ഡല്‍ഹിയില്‍ മൂന്നാം ക്ലാസുകാരിയെ കായികാധ്യാപകന്‍ പീഡിപ്പിച്ചു ; എംസിഡി സ്‌കൂളിനെതിരെ പ്രതിഷേധം - pocso case in delhi

ഈസ്‌റ്റ് ഡല്‍ഹി - അശോക്‌നഗറിലെ എംസിഡി സ്‌കൂളിലെ അധ്യാപകനെതിരെയാണ് ആരോപണം. ഇയാള്‍ ഒളിവിലാണെന്ന് പൊലീസ്

MCD school teacher  കായികാധ്യാപകന്‍ പീഡിപ്പിച്ചെന്ന് പരാതി  അശോക്‌നഗറിലെ എംസിഡി  ന്യൂഡല്‍ഹി  MCD school teacher allegedly did sexual assault  pocso case in delhi  കായികാധ്യാപകന്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന്
പോക്‌സോ
author img

By

Published : Feb 8, 2023, 10:10 PM IST

ന്യൂഡല്‍ഹി : എട്ട് വയസുള്ള വിദ്യാര്‍ഥിനിയെ അധ്യാപകന്‍ പീഡിപ്പിച്ചെന്ന് പരാതി. ഡല്‍ഹിയിലെ ന്യൂ അശോക് നഗറിലെ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍(എംസിഡി) നടത്തുന്ന സ്‌കൂളിലാണ് സംഭവം.അരോപണ വിധേയനായ അധ്യാപകനെതിരെ പൊലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇന്ന്(08.02.2023) രാവിലെയാണ് ന്യൂ അശോക് നഗര്‍ പൊലീസ് സ്റ്റേഷനിലേക്ക് ഒരു സ്‌കൂള്‍ അധ്യാപകന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്നുള്ള പരാതി ഫോണ്‍ മുഖേന ലഭിക്കുന്നതെന്ന് ഈസ്‌റ്റ് ഡല്‍ഹി ജില്ല ഡിസിപി അമൃത ഗുഗുലോത്ത് പറഞ്ഞു. പരാതി ലഭിച്ച ഉടനെ തന്നെ പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്ത് എത്തി. ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ സ്‌കൂളിലെ മൂന്നാം ക്ലാസില്‍ പഠിക്കുന്ന തങ്ങളുടെ എട്ട് വയസ് പ്രായമുള്ള പെണ്‍കുട്ടിയെ സ്‌കൂളിലെ കായിക അധ്യാപകന്‍ പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞു.

പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്‌ക്കും കൗണ്‍സിലിങ്ങിനും വിധേയമാക്കി. പരാതിയുടെ അടിസ്ഥാനത്തില്‍ ആരോപണ വിധേയനായ അധ്യാപകനെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകളും പോക്‌സോ നിയമത്തിലെ വകുപ്പുകളും ചുമത്തി കേസെടുത്തു. പ്രതി ഒളിവിലാണ്. ഇയാള്‍ക്കായുള്ള തെരച്ചില്‍ പൊലീസ് നടത്തുകയാണെന്നും ഡിസിപി പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ക്കെതിരെ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ സംഭവത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.