ലഖ്നൗ: സായുധ സേനകളിലേക്ക് യുവജനങ്ങള്‍ക്ക് ഹ്രസ്വകാല നിയമനം നല്‍കുന്ന കേന്ദ്ര സര്‍ക്കാരിന്‍റെ അഗ്നിപഥ് പദ്ധതിക്കെതിരെ ബിഎസ്‌പി നേതാവ് മായാവതി. ഗ്രാമീണ മേഖലയിലെ യുവജനങ്ങളോടുള്ള അനീതിയാണ് പദ്ധതിയെന്ന് മായാവതി ആരോപിച്ചു. ട്വിറ്ററിലൂടെയായിരുന്നു മുന്‍ യുപി മുഖ്യമന്ത്രിയുടെ വിമര്‍ശനം.
'റിക്രൂട്ട്‌മെന്‍റ് വളരെക്കാലമായി മുടങ്ങിക്കിടന്നതിന് ശേഷം, കേന്ദ്രം സേനയിൽ നാല് വർഷത്തെ ഹ്രസ്വകാല റിക്രൂട്ട്‌മെന്‍റ് പദ്ധതിയായ 'അഗ്നിവീർ' പ്രഖ്യാപിച്ചിരിക്കുകയാണ്. ആകർഷകമായ പദ്ധതി എന്ന് വിശേഷിപ്പിച്ചെങ്കിലും രാജ്യത്തെ യുവജനം അസംതൃപ്‌തരും രോഷാകുലരുമാണ്. സൈനിക റിക്രൂട്ട്‌മെന്‍റിലെ മാറ്റത്തെ അവർ പരസ്യമായി എതിർക്കുന്നു,' മായാവതി ട്വീറ്റ് ചെയ്‌തു.
-
3. देश में लोग पहले ही बढ़ती गरीबी, महंगाई, बेरोजगारी एवं सरकार की गलत नीतियों व अहंकारी कार्यशैली आदि से दुःखी व त्रस्त हैं, ऐसे में सेना में नई भर्ती को लेकर युवा वर्ग में फैली बेचैनी अब निराशा उत्पन्न कर रही है। सरकार तुरन्त अपने फैसले पर पुनर्विचार करे, बीएसपी की यह माँग।
— Mayawati (@Mayawati) June 16, 2022 " class="align-text-top noRightClick twitterSection" data="
">3. देश में लोग पहले ही बढ़ती गरीबी, महंगाई, बेरोजगारी एवं सरकार की गलत नीतियों व अहंकारी कार्यशैली आदि से दुःखी व त्रस्त हैं, ऐसे में सेना में नई भर्ती को लेकर युवा वर्ग में फैली बेचैनी अब निराशा उत्पन्न कर रही है। सरकार तुरन्त अपने फैसले पर पुनर्विचार करे, बीएसपी की यह माँग।
— Mayawati (@Mayawati) June 16, 20223. देश में लोग पहले ही बढ़ती गरीबी, महंगाई, बेरोजगारी एवं सरकार की गलत नीतियों व अहंकारी कार्यशैली आदि से दुःखी व त्रस्त हैं, ऐसे में सेना में नई भर्ती को लेकर युवा वर्ग में फैली बेचैनी अब निराशा उत्पन्न कर रही है। सरकार तुरन्त अपने फैसले पर पुनर्विचार करे, बीएसपी की यह माँग।
— Mayawati (@Mayawati) June 16, 2022
തീരുമാനം പുനഃപരിശോധിക്കണം: 'സൈന്യത്തിലെയും സർക്കാർ ജോലികളിലെയും പെൻഷൻ ആനുകൂല്യങ്ങൾ ഇല്ലാതാക്കുന്നതിനായി കേന്ദ്ര സർക്കാർ സൈനികരുടെ കാലാവധി നാല് വർഷമായി പരിമിതപ്പെടുത്തുകയാണെന്ന് അവർ വിശ്വസിക്കുന്നു. ഇത് ഗ്രാമീണ മേഖലയിലെ യുവ ജനങ്ങളോടും അവരുടെ കുടുംബങ്ങളോടുമുള്ള അനീതിയാണ്,' മായാവതി പറഞ്ഞു. കേന്ദ്രത്തിന്‍റെ പുതിയ നീക്കം പണപ്പെരുപ്പവും ദാരിദ്ര്യവും മൂലം പൊറുതിമുട്ടുന്ന ജനങ്ങളുടെ ദുരിതങ്ങൾ വർധിപ്പിക്കുമെന്ന് മായാവതി ആരോപിച്ചു.
സേനയിലെ പുതിയ റിക്രൂട്ട്‌മെന്‍റ് സംബന്ധിച്ച് യുവജനങ്ങള്‍ക്കിടയില്‍ അസ്വാരസ്യം പടരുന്നത് ആശങ്കയുണ്ടാക്കുന്നു. സർക്കാർ ഉടൻ തീരുമാനം പുനഃപരിശോധിക്കണമെന്നും മായാവതി ആവശ്യപ്പെട്ടു. കരാർ അടിസ്ഥാനത്തിൽ കരസേന, നാവികസേന, വ്യോമസേന എന്നിവയില്‍ നാല് വർഷത്തേക്ക് നിയമനം നല്‍കുന്ന പദ്ധതിയാണ് അഗ്നിപഥ്.
ചൊവ്വാഴ്‌ച പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങാണ് പദ്ധതി പ്രഖ്യാപിച്ചത്. നാലുവര്‍ഷത്തെ സേവനകാലം അടിസ്ഥാനമാക്കി പ്രതിവര്‍ഷം 17.5 വയസ് മുതല്‍ 21 വയസ് വരെയുള്ള 46,000 യുവജനങ്ങളെയാണ് സായുധസേനകളില്‍ നിയമിക്കുക. പദ്ധതി പ്രകാരം നാലുവര്‍ഷം അഗ്നിവീര്‍ ആകുന്നവരില്‍ 25 ശതമാനം പേര്‍ക്കേ സ്ഥിരനിയമനം ലഭിക്കൂ.
Read more: അഗ്‌നിപഥ്: സാധുതയും സാധ്യതയും വിമര്‍ശനങ്ങളും