റാഞ്ചി (ജാർഖണ്ഡ്): വിവാഹം മുടങ്ങിയതിലെ മനോവിഷത്തില്‍ യുവതി ജീവനൊടുക്കി. റാഞ്ചിയിലെ പുഡങ് പൊലീസ് ഒപി പരിധിയില്‍ താമസക്കുന്ന 22 കാരിയായ ശ്വേതയാണ് ആത്മഹത്യ ചെയ്‌തത്. ശ്വേതയ്‌ക്ക് തന്‍റെ ഉയരത്തെക്കുറിച്ച് ആശങ്കയുണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു.
നേരത്തെ മൂന്ന് തവണ ഉയരക്കുറവ് മൂലം ശ്വേതയുടെ വിവാഹം മുടങ്ങിയിരുന്നെന്നും ഇത് പെൺകുട്ടിയെ കടുത്ത മാനസിക സംഘർഷത്തിലേക്ക് നയിച്ചിരുന്നതാണ് വിവരം. നിശ്ചയിച്ച വിവാഹാലോചനകൾ മുടങ്ങിയതിനെ തുടർന്ന് ശ്വേത വിഷാദത്തില്‍ ആയിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ഉയരക്കുറവ് വലിയ പ്രശ്‌നമല്ലെന്നും ഇക്കാര്യത്തിൽ അപകർഷതാബോധം പാടില്ലെന്നും പെൺകുട്ടിയോട് തങ്ങൾ പറയാറുണ്ടെന്നും എന്നാല്‍ അവൾക്ക് ഇക്കാര്യങ്ങൾ ഉൾക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ലെന്നുമാണ് കുടുംബം പറയുന്നത്.
റാഞ്ചിയിലെ പുഡങ് ഒപി മേഖലയില്‍ മൂത്ത സഹോദരി ശിൽപയ്‌ക്കൊപ്പമാണ് ശ്വേത താമസിച്ചിരുന്നത്. ഇവർ താമസിച്ചിരുന്ന ദശരഥ് എൻക്ലേവ് ഫ്ലാറ്റ് നമ്പർ 603 ലാണ് യുവതി ജീവനൊടുക്കിയത്. സംഭവ സമയം സഹോദരി ശിൽപ വീട്ടില്‍ ഉണ്ടായിരുന്നില്ല.
അയല്‍വാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തിയാണ് ശ്വേതയെ ആശുപത്രിയില്‍ എത്തിച്ചത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായി പൊലീസ് അറിയിച്ചു. ശ്വേതയുടെ മാതാപിതാക്കൾ ബിഹാറിലെ അർവാളിലാണ് താമസം.
സ്‌ത്രീധനത്തെ ചൊല്ലി പീഡനം, ഭാര്യയുടെ നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍: മൊബൈൽ ഫോണിൽ ഭാര്യയുടെ നഗ്ന ചിത്രങ്ങൾ പകർത്തി ഷെയര്‍ ചെയ്യുന്ന ആപ്പിൽ പ്രചരിപ്പിച്ച യുവാവ് പൊലീസിന്‍റെ പിടിയില്‍. എരുമപ്പെട്ടി സ്വദേശിയായ മണ്ടംപറമ്പ് കളത്തുവീട്ടില്‍ സെബിയാണ് (33) അറസ്റ്റിലായത്. സ്‌ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ ഇയാള്‍ നിരന്തരം പീഡനത്തിനിരയാക്കിരുന്നു.
പാലക്കാട് സ്വദേശിയായ യുവതിയെ രണ്ടര വര്‍ഷം മുമ്പാണ് സെബി വിവാഹം ചെയ്‌തത്. 10 പവന്‍ സ്വര്‍ണം വിവാഹ സമയത്ത് വധുവിന്‍റെ കുടുംബം സ്‌ത്രീധനമായി നല്‍കിയിരുന്നു. എന്നാല്‍ വിവാഹത്തിന് ശേഷം കൂടുതല്‍ പണം ആവശ്യപ്പെട്ട് ഇയാൾ ഭാര്യയെ പീഡിപ്പിക്കുകയായിരുന്നു.
സെബിയ്‌ക്ക് പുറമെ വീട്ടുകാരും സ്‌ത്രീധനത്തിന്‍റെ പേരില്‍ യുവതിയെ മാനസിക-ശാരീരിക പീഡനത്തിന് ഇരയാക്കിയിരുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന യുവതിയുടെ വീട്ടില്‍ ഇക്കാര്യങ്ങളൊന്നും അറിയിച്ചിരുന്നില്ല. സ്‌ത്രീധനത്തിന്‍റെ പേരില്‍ പീഡനം തുടര്‍ന്ന് കൊണ്ടിരിക്കെയാണ് യുവതിയുടെ നഗ്‌നചിത്രങ്ങള്‍ ആപ്പില്‍ പ്രചരിച്ചത്.
സംഭവത്തെ തുടര്‍ന്ന് യുവതി കുന്നംകുളം പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ പൊലീസ് ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധന നടത്തി. യുവതിയുടെ ചിത്രങ്ങള്‍ ആപ്പില്‍ ഷെയര്‍ ചെയ്‌തതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
യുവതികളുടെ നഗ്‌ന ചിത്രങ്ങള്‍ പരസ്‌പരം കൈമാറുന്ന ആപ്പാണിതെന്ന് പൊലീസ് പറയുന്നു. പങ്കാളികളെ പരിചയപ്പെടുത്തി പരസ്‌പരം ഫോട്ടോകളും വീഡിയോകളും ഷെയര്‍ ചെയ്യാനും ചിലര്‍ ഈ ആപ്പ് ഉപയോഗിക്കാറുണ്ടെന്നും പൊലീസ് പറഞ്ഞു. അസിസ്റ്റന്‍റ് കമ്മിഷണര്‍ ടിഎസ് ഷിനോജിന്‍റെ നേതൃത്വത്തിലുളള പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയത്.
READ MORE: സ്‌ത്രീധനത്തെ ചൊല്ലി പീഡനം; ഭാര്യയുടെ നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റില്‍