ETV Bharat / bharat

മാർഗദർശി ചിട്ടിയുടെ 111-ാം ശാഖ ഹൈദരാബാദിലെ പീർജാദിഗുഡയിൽ ; നാടിന് സമര്‍പ്പിച്ച് എംഡി ശൈലജ കിരൺ - പീർജാദിഗുഡയില്‍ മാര്‍ഗദര്‍ശിയുടെ പുതിയ ബ്രാഞ്ച്

Margadarsi's new branch opens in Peerjadiguda | മാർഗദർശി ചിറ്റ് ഫണ്ടിന്‍റെ 111-ാം ശാഖ ഹൈദരാബാദിലെ പീർജാദിഗുഡയിൽ. ഉദ്‌ഘാടനം മാനേജിങ് ഡയറക്‌ടർ സി എച്ച് ശൈലജ കിരൺ നിർവഹിച്ചു.

Margadarsi Chit Funds Private Limited  Margadarsi Chit Funds new branch in Hyderabad  Margadarsi opens 111th branch in Peerjadiguda  Margadarsi new branch inauguration  Margadarsi Chit Funds MD Sailaja Kiran  മാർഗദർശി ചിറ്റ് ഫണ്ട് കമ്പനി  മാർഗദർശി ചിട്ടി ഫണ്ട് പ്രൈവറ്റ് ലിമിറ്റഡ്  മാർഗദർശി ചിട്ടി ഫണ്ട് പ്രൈവറ്റ് ലിമിറ്റഡ് എം ഡി  സി എച്ച് ശൈലജ കിരൺ  മാർഗദർശി ചിറ്റ്സ് ഫണ്ട് പുതിയ ശാഖയുടെ ഉദ്‌ഘാടനം  Margadarsi 111th branch in Hyderabad Peerjadiguda  Margadarsi new branch in Hyderabad inauguration  CH Sailaja Kiran  മാർഗദർശി ചിട്ടി
Margadarsi 111th branch in Hyderabad Peerjadiguda inaugurated by MD Sailaja Kiran
author img

By ETV Bharat Kerala Team

Published : Dec 15, 2023, 8:40 PM IST

മാർഗദർശി ചിട്ടിയുടെ 111-ാം ശാഖയുടെ ഉദ്ഘാടനം

ഹൈദരാബാദ് : മാർഗദർശി ചിറ്റ് ഫണ്ടിന്‍റെ 111-ാമത് ശാഖ ഹൈദരാബാദിലെ ഉപ്പൽ പീർജാദിഗുഡയിൽ പ്രവര്‍ത്തനമാരംഭിച്ചു. മാർഗദർശി ചിറ്റ് ഫണ്ട്‌ പ്രൈവറ്റ് ലിമിറ്റഡ് (Margadarsi Chit Fund Private Limited) മാനേജിങ് ഡയറക്‌ടർ സി എച്ച് ശൈലജ കിരൺ (CH Sailaja Kiran) ഉദ്‌ഘാടനം നിർവഹിച്ചു. യുവാക്കൾ ദീർഘവീക്ഷണത്തോടെ മാർഗദർശി പോലുള്ള ചിട്ടികളിൽ ചേർന്നാൽ തങ്ങളുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റാനാകുമെന്ന് ശൈലജ കിരൺ പറഞ്ഞു.

എല്ലാവരും ജീവിതത്തിൽ സമ്പാദ്യശീലം വളർത്തിയാൽ സാമ്പത്തികമായി വലിയ ഉയർച്ചയിലെത്താനാവുമെന്നും എംഡി വിശദീകരിച്ചു. പ്രത്യേക പൂജയ്‌ക്ക് ശേഷം ദീപം തെളിയിച്ചാണ് പുതിയ ശാഖ നാടിന് സമര്‍പ്പിച്ചത് (Margadarsi's new branch in Hyderabad). ഈനാട് എം ഡി സി എച്ച് കിരൺ, ഇടിവി ഭാരത് എംഡി ബൃഹതി എന്നിവർ സന്നിഹിതരായിരുന്നു.

കമ്പനി ഡയറക്‌ടർ എസ് വെങ്കിടസ്വാമി, വൈസ് പ്രസിഡന്‍റുമാരായ പി രാജാജി, സാംബമൂർത്തി, ജി ബാലരാമകൃഷ്‌ണ, ചീഫ് മാനേജർ സി വി എം ശർമ, ബ്രാഞ്ച് മാനേജർ എസ് തിരുപ്പതി, കമ്പനിയിലെ ജീവനക്കാർ, ഏജന്‍റുമാർ എന്നിവരും പരിപാടിയിൽ പങ്കെടുത്തു. ചിട്ടി ഉപഭോക്താക്കൾക്ക് ആവശ്യമായ എല്ലാ സേവനങ്ങളും ഉറപ്പുവരുത്തുമെന്നും ഉദ്‌ഘാടന വേളയിൽ ശൈലജ കിരൺ പറഞ്ഞു.

പ്രതിസന്ധി ഘട്ടത്തിലും കമ്പനി വിജയകരമായാണ് പ്രവർത്തിക്കുന്നത്. മാർഗദർശി എന്നും വിജയകരമായി പ്രവർത്തിക്കുമെന്നും എം ഡി പറഞ്ഞു. 1962 ഒക്ടോബറിലാണ് കമ്പനി ആരംഭിക്കുന്നത്. റാമോജി ഗ്രൂപ്പ് ചെയർമാൻ റാമോജി റാവു ആണ് കമ്പനി സ്ഥാപിച്ചത്. ആരംഭ ഘട്ടത്തിൽ രണ്ട് ജീവനക്കാർ മാത്രമായിരുന്നെങ്കില്‍ നിലവിൽ 5000-ത്തിൽ അധികം ജീവനക്കാരും 111 ശാഖകളുമായി.

60 വർഷങ്ങൾ പിന്നിടുമ്പോള്‍ കമ്പനിക്കുണ്ടായത് വലിയ വളർച്ചയാണ്. മാർഗദർശി ഇപ്പോൾ തെലങ്കാനയിലും ആന്ധ്രാപ്രദേശിലും മാത്രമല്ല, തമിഴ്‌നാട്ടിലും കർണാടകയിലും പ്രശസ്‌തി നേടിയെടുത്തിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ തന്നെ മുൻനിര ചിട്ടി കമ്പനിയായാണ് ഇത് നിലകൊള്ളുന്നത്.

Also read : മാർഗദർശി ചിട്ടിഫണ്ടിന്‍റെ 1,050 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള ആന്ധ്ര സർക്കാർ ഉത്തരവ് റദ്ദാക്കി കോടതി

60 ലക്ഷം ഉപഭോക്താക്കൾക്ക് സേവനം നൽകി വരികയാണ് മാർഗദർശി കമ്പനി. ഉപഭോക്താക്കൾ ദൈവങ്ങള്‍ എന്നതാണ് മാർഗദർശിയുടെ ആപ്‌തവാക്യം. നിരവധി ചിറ്റ് ഫണ്ട് കമ്പനികളുടെ വരവിനിടയിലും, സത്യസന്ധമായ പ്രകടനം കൊണ്ടും പ്രൊഫഷണൽ സമഗ്രത കൊണ്ടും മികച്ച സേവനത്താലും സമ്പൂർണ സാമ്പത്തിക അച്ചടക്കം കൊണ്ടും ആണ് മാർഗദർശിക്ക് ഇന്നും നേതൃസ്ഥാനം നിലനിർത്താനാകുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.