അമരാവതി: പീപ്പിൾസ് ലിബറേഷൻ ഗറില്ലാ ആർമിയുടെ (പിഎൽജിഎ) ഇരുപതാം വാർഷികം ആഘോഷിക്കുന്നതിനായി നിരോധിത സിപിഐ (മാവോയിസ്റ്റ്) പുറത്തിറക്കിയ പോസ്റ്റര്‍ കണ്ടെത്തി. വിശാഖപട്ടണത്താണ് പോസ്റ്ററുകൾ കണ്ടെത്തിയത്. ജി. മഡഗുല മണ്ഡൽ മഡ്ഡി ഗരുവിന് ചുറ്റുമുള്ള പ്രദേശങ്ങളിലാണ് പോസ്റ്റര്‍ പതിപ്പിച്ചിരിക്കുന്നത്.
ഒരാഴ്ച നീണ്ടുനിൽക്കുന്ന ആഘോഷങ്ങളിൽ പങ്കെടുത്ത് പരിപാടി വിജയകരമാക്കണമെന്ന് അഭ്യർഥിക്കുന്ന തരത്തിലാണ് പോസ്റ്റര്‍.