ഹൈദരാബാദ്: മാവോയിസ്റ്റ് പാർട്ടി നേതാവായ ആസാദ് ചില വനിത കേഡർമാരെ ലൈംഗികമായി പീഡിപ്പിച്ചതായി തെലങ്കാന പൊലീസ്. ഛത്തീസ്‌ഗഢ് അതിർത്തിയിലുള്ള വനമേഖലയിൽ വച്ച് ആസാദ് അടുത്തിടെ ഒരു വനിത അംഗത്തെ ലൈംഗികമായി ആക്രമിച്ചതായി വിശ്വസനീയമായ വിവരം ലഭിച്ചിരുന്നുവെന്ന് ഭദ്രാദ്രി കോതഗുഡെം ജില്ല പൊലീസ് സൂപ്രണ്ട് സുനിൽ ദത്ത് പറഞ്ഞു.
സംഭവത്തെ കുറിച്ച് സംഘടനയിൽ പ്രവർത്തിക്കുന്ന ചില സ്ത്രീകൾ ലൈംഗികാതിക്രമം ആരോപിച്ച് മാവോയിസ്റ്റ് പാർട്ടി നേതൃത്വത്തിന് പരാതി നൽകിയെങ്കിലും ആസാദിനെതിരെ ഒരു നടപടിയും അവർ സ്വീകരിച്ചില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
നേരത്തെയും മാവോയിസ്റ്റ് പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്ന സ്ത്രീകളെ ആസാദ് ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നും, ആദിവാസി സ്ത്രീകളെ നിർബന്ധിച്ച് മാവോയിസ്റ്റ് പാർട്ടിയിൽ അംഗങ്ങളാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ALSO READ: പ്രാർഥനയുടെ പേരിൽ പതിനേഴുകാരിക്ക് നേരേ ലൈംഗികാതിക്രമം; വൈദികനെ റിമാൻഡ് ചെയ്തു