ന്യൂഡല്‍ഹി: മൻസുഖ് മാണ്ഡവ്യ കേന്ദ്ര ആരോഗ്യ മന്ത്രിയായി ചുമതലയേറ്റു. മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി ഡോ. ഹര്‍ഷ് വര്‍ധനെ മന്ത്രി സ്ഥാനത്ത് നിന്നും നീക്കിയതോടെയാണ് മൻസുഖ് മാണ്ഡവ്യ തല്‍സ്ഥാനത്തേക്ക് എത്തുന്നത്. ഷിപ്പിങ് - രാസവളം സഹമന്ത്രിയായിരുന്നു. ഗുജറാത്തിലെ സൗരാഷ്ട്ര മേഖലയിൽ നിന്നുള്ള ബിജെപി നേതാവാണ് അദ്ദേഹം.
കൂടുതല്‍ വായനക്ക്:- പുതിയ കേന്ദ്രമന്ത്രിമാര്‍ ഇന്ന് ജെപി നദ്ദയെ കാണും
കൊവിഡ് മൂന്നാം തരംഗം അടക്കം ആരോഗ്യ മേഖയില്‍ കടുത്ത വെല്ലുവിളികള്‍ ഉയരാന്‍ സാധ്യതയുള്ളപ്പോഴാണ് ആരോഗ്യ മന്ത്രി സ്ഥാനത്ത് മാറ്റം വരുത്തുന്നത്. ആരോഗ്യം കൂടാതെ രാസവള കീടനാശിനി കപ്പല്‍ ഗതാഗതം തുടങ്ങിയ വകുപ്പുകളുടെ സ്വതന്ത്ര ചുമതലയും മാണ്ഡവ്യക്കുണ്ട്.
കൂടുതല്‍ വായനക്ക്:- ഹർഷവർധന്‍റെ രാജി കൊവിഡിനെ നേരിട്ടതിൽ കേന്ദ്രം പരാജയമാണെന്നതിന് തെളിവ്:ഡി.കെ ശിവകുമാർ