ETV Bharat / bharat

കാര്‍ ഉടമയുടെ മരണം; അജ്ഞാതര്‍ക്കെതിരെ കേസെടുത്തു - Mansukh Hiren

മന്‍സുഖ് ഹിരനിന്‍റെ മരണവുമായി ബന്ധപ്പെട്ട് കേസന്വേഷണം കഴിഞ്ഞ ദിവസം എടിഎസിന് കൈമാറിയിരുന്നു. കൊലപാതകം, തെളിവ് നശിപ്പിക്കല്‍, ഗൂഡാലോചന എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അജ്ഞാതര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

Mansukh Hiren death  Case registered against unidentified persons in Mansukh Hiren death  Car outside Ambani's house  അജ്ഞാതര്‍ക്കെതിരെ കേസെടുത്തു  മുകേഷ് അംബാനിയുടെ വീടിന് മുന്നില്‍ സ്‌ഫോടകവസ്‌‌തുവുമായി കാര്‍  explosives found outside industrialist Mukesh Ambani's residence  Mansukh Hiren  മുംബൈ
കാര്‍ ഉടമയുടെ മരണം; അജ്ഞാതര്‍ക്കെതിരെ കേസെടുത്തു
author img

By

Published : Mar 8, 2021, 3:35 PM IST

മുംബൈ: മുകേഷ് അംബാനിയുടെ വീടിന് മുന്നില്‍ കണ്ടെത്തിയ സ്‌ഫോടക വസ്‌തുവുമായി കണ്ടെത്തിയ കാറിന്‍റെ ഉടമയുടെ മരണത്തില്‍ അജ്ഞാതര്‍ക്കെതിരെ കേസെടുത്തു. മഹാരാഷ്‌ട്ര ഭീകരവിരുദ്ധ സ്ക്വാഡാണ് (എടിഎസ്) കാറുടമയായ മന്‍സുഖ് ഹിരനിന്‍റെ മരണത്തില്‍ കേസെടുത്തത്. ആഭ്യന്തര മന്ത്രി അനില്‍ ദേശ്‌മുഖാണ് ഇത് സംബന്ധിച്ച് മാധ്യമങ്ങളെ വിവരമറിയിച്ചത്. മരണവുമായി ബന്ധപ്പെട്ട് കേസന്വേഷണം കഴിഞ്ഞ ദിവസം എടിഎസിന് കൈമാറിയിരുന്നു. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും മുംബൈ പൊലീസ് എടിഎസിന് കൈമാറിയിരുന്നു. കൊലപാതകം, തെളിവ് നശിപ്പിക്കല്‍, ഗൂഡാലോചന എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അജ്ഞാതര്‍ക്കെതിരെ കേസെടുത്തത്.

നേരത്തെ മന്‍സുഖിന്‍റെ മരണം കൊലപാതകമാണെന്ന് കുടുംബം ആരോപിച്ചിരുന്നു. കൊലപാതക കുറ്റത്തിന് കേസെടുക്കണമെന്നായിരുന്നു കുടുംബത്തിന്‍റെ ആവശ്യം. മൃതദേഹം ഏറ്റെടുക്കാനും കുടുംബം വിസമ്മതിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് ഉന്നതോദ്യോഗസ്ഥരുടെ ഇടപെടലിനെ തുടര്‍ന്ന് കുടുംബം മൃതദേഹം ഏറ്റുവാങ്ങുകയായിരുന്നു. മാര്‍ച്ച് 5നാണ് മന്‍സുഖ് ഹിരണിന്‍റെ മൃതദേഹം കടലിടുക്കില്‍ നിന്ന് കണ്ടെത്തിയത്. അംബാനിയുടെ വീടിന് മുന്നില്‍ വാഹനം കണ്ടെത്തിയ വിഷയവുമായി ബന്ധപ്പെട്ട് പൊലീസും, മാധ്യമങ്ങളും പീഡിപ്പിക്കുന്നുവെന്ന് വ്യക്തമാക്കി മന്‍സുഖ് ഹിരന്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്‌ക്കും, ആഭ്യന്തര മന്ത്രി അനില്‍ ദേശ്‌മുഖിനും കത്തയച്ചിരുന്നു. കുറ്റക്കാരെന്ന പോലെയാണ് തന്നോട് പെരുമാറുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

ഫെബ്രുവരി 25നാണ് അംബാനിയുടെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ട നിലയില്‍ സ്‌കോര്‍പിയോ കാര്‍ കണ്ടെത്തിയത്. 20 ജലാറ്റിന്‍ സ്റ്റിക് കാറില്‍ നിന്നും കണ്ടെത്തി. ഫെബ്രുവരി 18ന് എയ്‌റോളി മുലുന്ദ് പാലത്തില്‍ നിന്നും കാര്‍ കടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുറ്റവാളികളെക്കുറിച്ച് അറിവില്ലാഞ്ഞിരുന്നിട്ട് കൂടി തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് മന്‍സുഖ് ഹിരന്‍ ആരോപിച്ചിരുന്നു. കാര്‍ മോഷ്‌ടിക്കുക മാത്രമല്ല ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും മന്‍സുഖ് പറഞ്ഞിരുന്നു. വെള്ളിയാഴ്‌ച രാവിലെ വീട്ടില്‍ നിന്നിറങ്ങിയ മന്‍സുഖിനെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കി. പിന്നീട് മുംബ്രയില്‍ നിന്ന് മൃതദേഹം കണ്ടെത്തി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.