ന്യൂഡൽഹി: സെൻട്രൽ വിസ്ത പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കെ, ലോക്‌സഭാ അംഗങ്ങളുടെ എണ്ണം 1000 ആക്കാൻ കേന്ദ്രം നീക്കം നടത്തുന്നുവെന്ന് കോൺഗ്രസ് നേതാവ് മനീഷ് തിവാരി. നിലവിൽ 543 അംഗങ്ങളാണ് ലോക്സഭയിലുള്ളത്.
കൂടിയാലോചനയില്ലാതെയാണ് ഇത്തരത്തിലുള്ള നീക്കത്തിന് കേന്ദ്രം പദ്ധതിയിടുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് വനിത സംവരണം നടപ്പാക്കണമെന്ന ആവശ്യം ശക്തമായി നിൽനിൽക്കുന്നുണ്ട്. ഇപ്പോഴത്തെ ലോക്സഭാ സംഖ്യയിൽ മൂന്നിലൊന്ന് വനിതകൾക്ക് സംവരണം ചെയ്യണമെന്നാണാവശ്യം.
2024ന് മുൻപ് ഇക്കാര്യത്തിൽ കേന്ദ്രത്തിന് തീരുമാനമെടുക്കേണ്ടി വരും. അങ്ങനെയങ്കിൽ ലോക്സഭാ അംഗങ്ങളുടെ എണ്ണം ആയിരമാക്കി ഉയർത്തിയ ശേഷം മൂന്നിലൊന്ന് വനിതകൾക്ക് സംവരണം ചെയ്യാനാവും കേന്ദ്ര നീക്കം.
also read:സസ്പെൻസ് നിലനിര്‍ത്തി യെദ്യൂരപ്പ; ഹൈക്കമാൻഡ് നിര്‍ദേശം കാത്ത് സംസ്ഥാന ഘടകം
പുതിയ മന്ദിരത്തില്‍ 888 സീറ്റുള്ള ലോക്‌സഭാ ഹാള്‍, 384 സീറ്റുള്ള രാജ്യസഭാ ഹാള്‍, എല്ലാ എംപിമാര്‍ക്കും വെവ്വേറെ ഓഫിസ് സൗകര്യം, വിശാലമായ ഭരണഘടനാ ഹാള്‍, ലൈബ്രറി തുടങ്ങിയവയാണ് ഉള്‍പ്പെടുന്നത്. ഭാവിയില്‍ അംഗങ്ങളുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുള്ളതു വിലയിരുത്തിയാണ് ഈ ക്രമീകരണങ്ങള്‍. ടാറ്റാ പ്രോജക്ട്‌സ് ലിമിറ്റഡിനാണ് 861.90 കോടി രൂപയുടെ നിര്‍മാണ കരാര്‍ ലഭിച്ചത്.