ഇംഫാല്‍: മണിപ്പൂർ കലാപത്തിൽ ബിഎസ്എഫ് ജവാൻ കൊല്ലപ്പെട്ടു. സുരക്ഷാസേനയും കലാപകാരികളും തമ്മിലുള്ള വെടിവയ്‌പ്പിലാണ് ബിഎസ്എഫ് ജവാൻ കൊല്ലപ്പെട്ടത്. രണ്ട് അസം റൈഫിൾസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു. മണിപ്പൂരിലെ കക്‌ചിങ് ജില്ലയിലെ സെറോ സുഗ്നു മേഖലയിൽ സുരക്ഷാസേനയും ഒരു സംഘം വിമതരും തമ്മിൽ ഇന്നലെ രാത്രി ഏറ്റുമുട്ടിയിരുന്നു. ശേഷം, ഇന്ന് രാവിലെ വിമതരുടെ സംഘം സുരക്ഷാസേനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് ഇന്ത്യൻ ആർമി സ്‌പിയർ കോർപ്‌സ് അറിയിച്ചു.
ഈ ഏറ്റുമുട്ടലിലാണ് ബിഎസ്എഫ് ജവാൻ കൊല്ലപ്പെടുകയും രണ്ട് അസം റൈഫിൾസ് ജവാൻമാർക്ക് പരിക്കേൽക്കുകയും ചെയ്‌തത്. പരിക്കേറ്റ അസം റൈഫിൾസ് ഉദ്യോഗസ്ഥരെ വിമാനമാർഗം മന്ത്രിപുഖ്രിയിലേക്ക് മാറ്റിയതായി സൈന്യം അറിയിച്ചു. അക്രമികളെ പിടികൂടുന്നതിനായി പ്രദേശത്ത് തെരച്ചിൽ പുരോഗമിക്കുകയാണെന്ന് സൈന്യം വ്യക്തമാക്കി.
-
One BSF Jawan sustained fatal injuries while two Assam Rifles personnel sustained Gun Shot Wounds (GSW) in general area Serou. Injured Assam Rifles personnel Air evacuated to Mantripukhri. Search operations in progress. Further details follow @adgpi@easterncomd
— SpearCorps.IndianArmy (@Spearcorps) June 6, 2023 " class="align-text-top noRightClick twitterSection" data="
(2/2)
">One BSF Jawan sustained fatal injuries while two Assam Rifles personnel sustained Gun Shot Wounds (GSW) in general area Serou. Injured Assam Rifles personnel Air evacuated to Mantripukhri. Search operations in progress. Further details follow @adgpi@easterncomd
— SpearCorps.IndianArmy (@Spearcorps) June 6, 2023
(2/2)One BSF Jawan sustained fatal injuries while two Assam Rifles personnel sustained Gun Shot Wounds (GSW) in general area Serou. Injured Assam Rifles personnel Air evacuated to Mantripukhri. Search operations in progress. Further details follow @adgpi@easterncomd
— SpearCorps.IndianArmy (@Spearcorps) June 6, 2023
(2/2)
ശനിയാഴ്‌ച കക്‌ചിങ് ജില്ലയിലെ സുഗ്നുവിനടുത്തുള്ള സെറോ ബസാറിൽ കോൺഗ്രസ് എംഎൽഎ കെ രഞ്ജിത് സിങ്ങിന്‍റെ വസതി ഉൾപ്പെടെയുള്ള വീടുകൾ കലാപകാരികൾ അഗ്നിക്കിരയാക്കിയിരുന്നു. അതേ ദിവസം രാത്രിയിൽ കലാപകാരികൾ പ്രദേശത്തെ സുരക്ഷ സേനയുടെ ക്യാമ്പ് ഉപരോധിക്കാൻ ശ്രമിച്ചു. ഇതോടെ രാത്രിയിൽ പലതവണ വെടിവയ്‌പ്പുണ്ടായി.
ഞായറാഴ്‌ച ഇന്ത്യ റിസർവ് ബറ്റാലിയൻ ഉൾപ്പെടെയുള്ള സംസ്ഥാന പൊലീസിന്‍റെയും അതിർത്തി സുരക്ഷ സേനയുടെയും ഗ്രാമ സന്നദ്ധപ്രവർത്തകരുടെയും സംയുക്ത സേനയുമായി കലാപകാരികൾ ഏറ്റുമുട്ടി. തുടർന്ന് ഒരു കൂട്ടം കലാപകാരികൾ അവർ തമ്പടിച്ചിരുന്ന ക്യാമ്പിൽ നിന്ന് പലായനം ചെയ്‌തു.
സർക്കാരുമായി സമാധാന ഉടമ്പടിയിൽ ഒപ്പുവച്ചതിന് ശേഷം യുണൈറ്റഡ് കുക്കി ലിബറേഷൻ ഫ്രണ്ടിന്‍റെ (യുകെഎൽഎഫ്) കലാപകാരികൾ താമസിച്ചിരുന്ന മണിപ്പൂരിലെ കക്‌ചിങ് ജില്ലയിലെ സുഗ്നുവിൽ ഉപേക്ഷിക്കപ്പെട്ട ക്യാമ്പിന് ഗ്രാമവാസികൾ ഇന്നലെ തീയിട്ടതായി പൊലീസ് പറഞ്ഞു.
മണിപ്പൂർ കലാപത്തിന്‍റെ തുടക്കം : കാലാകാലങ്ങളായി റിസര്‍വ് വനങ്ങള്‍ക്കുള്ളില്‍ താമസിക്കുന്ന ഗോത്ര വിഭാഗങ്ങളെ കുടിയിറക്കാനുള്ള ബിജെപി ഭരണകൂടത്തിന്‍റെ തീരുമാനമാണ് കലാപത്തിലേക്ക് നയിച്ചത്. ഭൂരിപക്ഷ വിഭാഗമായ മെയ്റ്റീസിന് പട്ടിക വര്‍ഗ പദവി കൂടി അനുവദിച്ചതോടെ വിമര്‍ശനങ്ങള്‍ പ്രക്ഷോഭത്തിലേക്ക് നീങ്ങുകയായിരുന്നു. മെയ് മൂന്നിന് പട്ടികവർഗ പദവിക്ക് വേണ്ടിയുള്ള മെയ്റ്റീസ് സമുദായത്തിന്‍റെ ആവശ്യത്തിനെതിരെ പ്രതിഷേധിച്ച് മലയോര ജില്ലകളിൽ 'ആദിവാസി ഐക്യദാർഢ്യ മാർച്ച്' സംഘടിപ്പിച്ചിരുന്നു. ഇതിന് ശേഷമാണ് മണിപ്പൂരിൽ 75ലധികം പേരുടെ ജീവനെടുത്ത വംശീയ സംഘർഷങ്ങൾ ഉണ്ടായത്.
റിസർവ് വനഭൂമിയിൽ നിന്ന് കുക്കി ഗ്രാമവാസികളെ ഒഴിപ്പിക്കുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് വലിയ പ്രക്ഷോഭത്തിലേക്ക് എത്തിയത്. മണിപ്പൂരിൽ ഏതാനും ആഴ്‌ചകളായി സംഘർഷാവസ്ഥ തുടരുകയാണ്. മണിപ്പൂരിൽ ക്രമസമാധാന പുനസ്ഥാപിക്കാൻ ഇന്ത്യൻ ആർമിയുടെയും അസം റൈഫിൾസിന്‍റെയും 140 നിരകൾ, പതിനായിരത്തിലധികം സൈനികർ, മറ്റ് അർധസൈനിക വിഭാഗങ്ങളിൽ നിന്നുള്ളവർ എന്നിങ്ങനെ വലിയ സന്നാഹത്തെയാണ് സംസ്ഥാനത്ത് വിന്യസിപ്പിച്ചിരിക്കുന്നത്.
സർക്കാരിന്‍റെ അഭ്യർഥനയെ തുടർന്ന് മണിപ്പൂരിലേക്കുള്ള എല്ലാ ട്രെയിൻ സർവീസുകളും നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ റെയില്‍വെ റദ്ദാക്കിയിരുന്നു. സ്ഥിതിഗതികള്‍ സാധാരണ നിലയിലാകാതെ ട്രെയിനുകൾ മണിപ്പൂരിലേക്ക് പ്രവേശിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഏതാനും ദിവസത്തേക്ക് മണിപ്പൂരിലെ ഇന്‍റര്‍നെറ്റ് സര്‍വീസുകളും സർക്കാർ നിരോധിച്ചിരുന്നു.
Also read : മണിപ്പൂർ സംഘർഷം ; 40 ഓളം അക്രമികളെ വധിച്ചതായി മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്