ഇംഫാല്‍: മണിപ്പൂരില്‍ വെടിവെയ്പ്പില്‍ 13 മരണം. തെൻഗ്‌നൗപല്‍ ജില്ലയില്‍ ഇന്ന് (ഡിസംബർ നാല്) രാവിലെ രണ്ട് വിഭാഗങ്ങൾ തമ്മില്‍ വെടിവെയ്പ്പുണ്ടായെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ലെയ്തു വില്ലേജിലാണ് 13 പേരുെട മൃതദേഹങ്ങൾ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. മരിച്ച നിലയില്‍ കണ്ടെത്തിയവർ പ്രദേശവാസികളല്ലെന്നാണ് പ്രാഥമിക നിഗമനം. മ്യാൻമറുമായി അതിർത്തി പങ്കിടുന്ന പ്രദേശത്താണ് വെടിവെയ്പ്പ് നടന്നിട്ടുള്ളത്. എന്നാല്‍ പ്രദേശത്ത് നിന്ന് ആയുധങ്ങൾ കണ്ടെത്തിയിട്ടില്ലെന്നാണ് സുരക്ഷ സേന പറയുന്നത്.
2023 മെയ് മാസത്തില്‍ മെയ്‌തെയ് -കുകി വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷങ്ങൾക്ക് ശേഷം വീണ്ടും അക്രമമുണ്ടാകുന്നത് വടക്കുകിഴക്കൻ മേഖലയെ ആശങ്കയിലാക്കുന്നുണ്ട്. 150 പേരാണ് കലാപത്തിലും അക്രമത്തിലും പൊലീസ് വെടിവെയ്പ്പിലുമായി കൊല്ലപ്പെട്ടത്.