മംഗളൂരു: 73-ാമത് റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ പരേഡിൽ നിന്ന് ശ്രീനാരായണ ഗുരുവിന്‍റെ ടാബ്ലോ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് ബുധനാഴ്‌ച മംഗളൂരുവിൽ 'സ്വാഭിമാന പദയാത്ര' നടത്തി. വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ മാർച്ച് ബ്രഹ്മ ബൈദർകല ഗരോഡിയിൽ നിന്ന് ആരംഭിച്ച് ശ്രീനാരായണ ഗുരു പ്രതിഷ്ഠ നടത്തിയ കുദ്രോളി ഗോകർണനാഥേശ്വര ക്ഷേത്രത്തിൽ സമാപിച്ചു.
ALSO READ:ഉത്തരാഖണ്ഡ് തലപ്പാവും, മണിപ്പൂർ കുർത്തയും; റിപ്പബ്ലിക് ദിനത്തിൽ ചർച്ചയായി മോദിയുടെ വേഷം
പദയാത്രയിൽ പങ്കെടുത്തവരെല്ലാം മഞ്ഞ ഷാൾ ധരിച്ചിരുന്നു. ഗരോഡിയിൽ പൂജ നടത്തിയ ശേഷമാണ് മാർച്ച് ആരംഭിച്ചത്. ദക്ഷിണ കന്നഡ ജില്ലാ കോൺഗ്രസ് പ്രസിഡന്‍റ് ഹരീഷ് കുമാർ, മുൻ എംഎൽസി ഇവാൻ ഡിസൂസ, മുൻ എംഎൽഎമാരായ മൊഹിയുദീൻ ബാവ, ജെ.ആർ ലോബോ, മറ്റ് കോൺഗ്രസ് നേതാക്കൾ, ബില്ലവ നേതാക്കൾ മുതലായവരും മാർച്ചിൽ പങ്കെടുത്തു.