മംഗളൂരു: മൊബൈൽ ഫോണ്‍ മോഷ്‌ടിച്ചുവെന്നാരോപിച്ച് (mobile theft) മത്സ്യത്തൊഴിലാളിയെ തലകീഴായി കെട്ടിത്തൂക്കി. വൈല ഷീനു എന്നയാളെയാണ് മറ്റ് മത്സ്യത്തൊഴിലാളികള്‍ ചേര്‍ന്ന് കെട്ടിത്തൂക്കിയത്. മംഗലാപുരത്താണ് സംഭവം.
ആന്ധ്രാപ്രദേശ് സ്വദേശിയായ വൈല ഷീനു മംഗലാപുരത്താണ് മത്സ്യത്തൊഴിലാളിയായി ജോലി ചെയ്യുന്നത്. നേരത്തെ ഒരു മത്സ്യത്തൊഴിലാളിയുടെ മൊബൈൽ ഫോണ്‍ മംഗളൂരുവിലെ ധാക്കെയില്‍ വെച്ച് നഷ്ടപ്പെട്ടിരുന്നു.
ഇത് മോഷ്ടിച്ചത് ഷീനുവാണെന്നാരോപിച്ചാണ് ബോട്ടില്‍ വെച്ച് മറ്റുള്ളവര്‍ ചേര്‍ന്ന് ഇയാളെ ചോദ്യം ചെയ്‌തതും കെട്ടിത്തൂക്കിയതും. ഈ തൊഴിലാളികളെല്ലാം ആന്ധ്രാപ്രദേശിൽ നിന്നുള്ളവരാണ് എന്നാണ് വിവരം. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ വൈറലായതോടെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.