ETV Bharat / bharat

2 കോടിയിലേറെ വിലവരുന്ന ആംബർഗ്രിസ് വില്‍ക്കാന്‍ ശ്രമം ; കാസര്‍കോട് സ്വദേശികളടക്കം 4 പേര്‍ പിടിയില്‍ - ആംബര്‍ഗ്രീസ്

1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്

ambergris selling  Mangaluru city police  ambergris seized in Mangaluru  ആംബര്‍ഗ്രീസ്  മംഗളൂരുവില്‍ ആംബര്‍ഗ്രീസ് പിടിച്ചു
ആംബർഗ്രിസ് വില്‍ക്കാന്‍ ശ്രമം; കാസര്‍കോട് സ്വദേശികള്‍ ഉള്‍പ്പെടെ നാല് പേര്‍ മംഗളൂരുവില്‍ പിടിയില്‍
author img

By

Published : Feb 15, 2022, 9:41 PM IST

മംഗളൂരു : 2.2 കോടി രൂപ വിലമതിക്കുന്ന ആംബർഗ്രിസ് (തിമിംഗല ഛർദ്ദി) വിൽക്കാൻ ശ്രമിച്ച നാല് പേരെ മംഗളൂരു സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. കങ്കനാടി ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലെ ജെപ്പിനമൊഗരുവില്‍ നിന്നാണ് നാല്‍വര്‍ സംഘം പിടിയിലായത്.

കുടക് സ്വദേശികളായ എം എ ജാബിർ (35), എൽ കെ ഷബാദ് (27), കാസർകോട് ജില്ലയിലെ ഹോസ്‌ദുര്‍ഗില്‍ നിന്നുള്ള വി പി അസീർ (36), എൻ ഷരീഫ് (32) എന്നിവരാണ് പിടിയിലായതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ഹരിറാം ശങ്കർ അറിയിച്ചു.

പ്രതികളിൽ നിന്ന് അഞ്ച് മൊബൈൽ ഫോണുകളും ഒരു കാറും 1070 രൂപയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത ആംബർഗ്രിസ് ഉൾപ്പെടെയുള്ള വസ്തുക്കളുടെ ആകെ മൂല്യം 2,25,92,070 രൂപയാണ്.

also read: വിവാഹ വാഗ്‌ദാനം നൽകി 17കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി ; പണവും സ്വർണവും തട്ടിയ യുവാവ് അറസ്റ്റിൽ

1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.