ETV Bharat / bharat

വംശനാശ ഭീഷണി നേരിടുന്ന പക്ഷികൾക്ക് കൂടൊരുക്കി മംഗളൂരു സർവകലാശാല - black headed ibis

ഐയുസിഎൻ റെഡ് ലിസ്റ്റിലുള്ള മൂന്ന് ഇനം പക്ഷികളെ കാമ്പസിൽ കണ്ടെത്തി. വിഷയത്തിൽ പര്യവേഷണം നടത്തി പഠന റിപ്പോർട്ടുകൾ 'ജേണൽ ഓഫ് ത്രെറ്റൻഡ് ടാക്‌സ' എന്ന അന്താരാഷ്ട്ര ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിച്ചു.

മംഗളൂരു സർവകലാശാല  ജേണൽ ഓഫ് ത്രെറ്റൻഡ് ടാക്‌സ  ഇൻസെക്‌ടിവോറസ്  ഒമ്‌നിവോറസ്  കാർണിവോറസ്  woolly necked stork  grey headed bulbul  black headed ibis  സിക്കോണിയ എപ്പിസ്കോപ്പസ്  ത്രേസ്‌കിയോർണിസ് മെലനോസെഫാലസ്  ബ്രാച്ചിപോഡിയസ് പ്രിയോസെഫാലസ്  റൂബിഗുല ഗുലാരിസ്  അർഗ്യ സബ്റൂഫ  സ്റ്റുർണിയ ബ്ലൈത്തി  ഡിസിയം കോൺകോളർ  മംഗളൂരു  ദേശാടന പക്ഷികൾ  വംശനാശ ഭീഷണി നേരിടുന്ന പക്ഷികൾ  Mangalore University campus  bird species  hosts threatened bird species  mangalore university  woolly necked stork  grey headed bulbul  black headed ibis  earthworm ecology
മംഗളൂരു സർവകലാശാല
author img

By

Published : Feb 11, 2023, 2:54 PM IST

മംഗളൂരു: വംശനാശ ഭീഷണി നേരിടുന്നവയുൾപ്പെടെ വിവിധയിനം പക്ഷികളുടെ ആവാസ വ്യവസ്ഥയായി മംഗളൂരു സർവകലാശാല. 353 ഏക്കറിൽ പരന്നുകിടക്കുന്ന മംഗളൂരു സർവകലാശാല കാമ്പസിലാണ് വിവിധയിനം പക്ഷികളുള്ളത്. വിഷയത്തിൽ ഒമ്പത് വർഷം പഠനം നടത്തുകയും പഠന റിപ്പോർട്ടുകൾ 'ജേണൽ ഓഫ് ത്രെറ്റൻഡ് ടാക്‌സ' എന്ന അന്താരാഷ്ട്ര ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിക്കുകയും ചെയ്‌തു.

മംഗളൂരു നഗരത്തിൽ നിന്ന് 20 കിലോമീറ്റർ അകലെയാണ് കാമ്പസ്. വിശാലമായ കാമ്പസിൽ ലാറ്ററൈറ്റ്, കുറ്റിച്ചെടികൾ, തോട്ടങ്ങൾ എന്നിങ്ങനെ വ്യത്യസ്‌ത ആവാസ വ്യവസ്ഥകൾ അടങ്ങിയിരിക്കുന്നു. 2013 മുതൽ 2021 വരെയുള്ള ഒമ്പത് വർഷത്തെ പഠനമാണ് ഗവേഷകർ നടത്തിയത്. ഗവേഷകരും പക്ഷി നിരീക്ഷകരുമായ കെ മാക്‌സിം റോഡ്രിഗസ്, കെ വിനീത് കുമാർ, വിവേക് ഹാസ്യഗർ, എം സി പ്രശാന്ത് കൃഷ്‌ണ, ദീപക് നായിക് എന്നിവരാണ് ഗവേഷണം നടത്തിയത്. കാമ്പസിലെ 18 ഓർഡറുകളിലും (order) 56 ഫാമിലികളിലുമായുള്ള (family) 150 പക്ഷി ഇനങ്ങളെ പഠനത്തിൽ രേഖപ്പെടുത്തി. ഇതിൽ 124 പക്ഷികളുടെ വാസസ്ഥലമാണ് കാമ്പസ്. 13 ഇനങ്ങൾ ദീർഘദൂര ദേശാടന പക്ഷികളും 13 ഇനം പ്രാദേശിക ദേശാടന പക്ഷികളുമാണെന്ന് പഠനത്തിൽ കണ്ടെത്തി.

ഇതിൽ 53 ഇനം പക്ഷികൾ ഇൻസെക്‌ടിവോറസും (പ്രാണികളെ ഭക്ഷിക്കുന്നവ) 42 ഇനം ഒമ്‌നിവോറസും (സസ്യജന്തുജാലങ്ങളെ ഭക്ഷിക്കുന്നവ) 34 ഇനം സ്‌പീഷിസ് കാർണിവോറസും (മാംസാഹാരികൾ) ഒമ്പത് ഇനം ഗ്രാനിവോറസും (ധാന്യം ഭക്ഷിക്കുന്നവ) നാല് ഇനം വീതം ഫ്രൂജിവോറസ് (പഴങ്ങൾ ഭക്ഷിക്കുന്നവ), നെക്റ്റിവോറസുമാണെന്ന് (പൂന്തേൻ ഭക്ഷിക്കുന്നവ) വിശകലനത്തിൽ കണ്ടെത്തി.

ഐയുസിഎൻ റെഡ് ലിസ്റ്റിലുള്ള (ഭീഷണി നേരിടുന്നവ) മൂന്ന് ഇനം പക്ഷികൾ കാമ്പസിൽ ഉണ്ടെന്ന് പഠനത്തിൽ കണ്ടെത്തി. അതായത് സിക്കോണിയ എപ്പിസ്കോപ്പസ് (woolly necked stork), ത്രേസ്‌കിയോർണിസ് മെലനോസെഫാലസ് (black headed ibis), ബ്രാച്ചിപോഡിയസ് പ്രിയോസെഫാലസ് (grey headed bulbul) എന്നിവയാണ് അവ. പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന അഞ്ച് ഇനം പക്ഷികളെയും കാമ്പസിൽ കണ്ടെത്തി. ബ്രാച്ചിപോഡിയസ് പ്രിയോസെഫാലസ്, റൂബിഗുല ഗുലാരിസ്, അർഗ്യ സബ്റൂഫ, സ്റ്റുർണിയ ബ്ലൈത്തി, ഡിസിയം കോൺകോളർ എന്നീ പക്ഷികളെയാണ് കണ്ടെത്തിയത്.

കാമ്പസിലെ പക്ഷിമൃഗാദികളെ നിരീക്ഷിക്കുന്നതിനുള്ള അടിസ്ഥാന ഡാറ്റ ഈ പഠനത്തിലൂടെ ലഭ്യമാകുന്നു. മാത്രമല്ല, പക്ഷി സംരക്ഷണത്തിൽ പ്രദേശത്തിന്‍റെ പ്രാധാന്യം വ്യക്തമാക്കുകയും ചെയ്യുന്നു.

'മംഗലാപുരം സർവകലാശാല കാമ്പസിലെ അടിസ്ഥാന ഡാറ്റ നിലനിർത്തുന്നതിനായി ഒമ്പത് വർഷക്കാലം പക്ഷി പര്യവേക്ഷണം നടത്തി. ടീം അംഗങ്ങൾ അവർക്ക് സൗകര്യപ്രദമായപ്പോഴെല്ലാം കാമ്പസ് സന്ദർശിച്ച് അവരുടെ കണ്ടെത്തലുകൾ രേഖപ്പെടുത്തി'-റോഡ്രിഗസ് പറഞ്ഞു. പഠനത്തിലൂടെ സുപ്രധാന അടിസ്ഥാന വിവരങ്ങളും ജീവിവർഗങ്ങളുടെ സാന്നിധ്യത്തിന്‍റെ പ്രാധാന്യവും വിശദീകരിക്കുന്നു.

കാമ്പസിലെ പക്ഷികളുടെ ദീർഘകാല നിരീക്ഷണത്തിന് ഇത് സഹായകമാകും, കൂടാതെ അവയുടെ സംരക്ഷണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിന് അവശ്യ രേഖയായി പ്രവർത്തിക്കാനും ഇത് സഹായിക്കുമെന്ന് പഠന റിപ്പോർട്ടിൽ പറയുന്നു. കാമ്പസിലെ പക്ഷികളുടെ നില, ഘടന, ഫീഡിംഗ് ഗിൽഡുകൾ, വൈവിധ്യം എന്നിവ എടുത്തുകാണിക്കുന്നതിനാണ് പഠനം നടത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.

കാമ്പസിലെ പക്ഷികളുടെ ചെക്ക് ലിസ്റ്റുകൾ എല്ലാ വർഷവും രേഖപ്പെടുത്തുന്നത് തുടരുമെന്നും നിരീക്ഷണവും ഗവേഷണവും നടത്താൻ സർവകലാശാല അധികൃതർ വളരെ സഹകരിച്ചുവെന്നും ഗവേഷകരിലൊരാളായ റോഡ്രിഗസ് പറഞ്ഞു. കേരളത്തിലെ കാസർഗോഡ് ജില്ല ആസ്ഥാനമായുള്ള കാസർകോട് ബേഡേഴ്‌സ് കലക്‌ടീവിന്‍റെ സ്ഥാപകനാണ് റോഡ്രിഗസ്.

ഗവേഷണ സംഘത്തിലെ മറ്റ് അംഗങ്ങൾ: മംഗലാപുരം സർവകലാശാലയിലെ അപ്ലൈഡ് സുവോളജി വിഭാഗത്തിൽ മണ്ണിര ഇക്കോളജിയിൽ (earthworm ecology) പ്രവർത്തിക്കുന്ന ഒരു ഗവേഷകനും പക്ഷി നിരീക്ഷകനുമാണ് വിവേക് ഹാസ്യഗർ. പരിസ്ഥിതിയും ഉഭയജീവികളുടെ പെരുമാറ്റവും എന്ന വിഷയത്തിൽ ഗവേഷണം നടത്തുകയാണ് വിനീത് കുമാർ. ഒരു പക്ഷിനിരീക്ഷകൻ കൂടിയാണ് അദ്ദേഹം.

നിലവിൽ രസതന്ത്രജ്ഞനായി (chemist) ജോലി ചെയ്യുകയാണ് എം സി പ്രശാന്ത് കൃഷ്‌ണ. ദക്ഷിണ കന്നഡ, കാസർകോട് ജില്ലകളിലെയും സമീപ പ്രദേശങ്ങളിലെയും പക്ഷികളുടെ ഡോക്യുമെന്‍റേഷനിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു പക്ഷി നിരീക്ഷകൻ കൂടിയാണ് അദ്ദേഹം. ദീപക് നായിക് നിലവിൽ മംഗളൂരു സർവകലാശാലയിലെ അപ്ലൈഡ് സുവോളജി വിഭാഗത്തിൽ ഗസ്റ്റ് ഫാക്കൽറ്റിയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.