ETV Bharat / bharat

തമിഴ്‌നാട് നിയമസഭ ഹാളിന് പുറത്ത് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു

author img

By

Published : Sep 8, 2021, 10:54 PM IST

വിശാലമായ നിയമസഭ സമുച്ചയത്തിൽ പ്രവേശിച്ച ഉടൻ ഇയാള്‍ ദേഹത്ത് പെട്രോള്‍ ഒഴിക്കുകയായിരുന്നു.

Man tries to set himself ablaze opposite TN Assembly  whisked away by cops  തമിഴ്‌നാട് യുവാവ് ആത്മഹത്യ ശ്രമം വാര്‍ത്ത  തമിഴ്‌നാട് നിയമസഭ ഹാള്‍ യുവാവ് ആത്മഹത്യ ശ്രമം വാര്‍ത്ത  തമിഴ്‌നാട് നിയമസഭ മന്ദിരം യുവാവ് ആത്മഹത്യ വാര്‍ത്ത  തമിഴ്‌നാട് നിയമസഭ മന്ദിരം ആത്മഹത്യ ശ്രമം വാര്‍ത്ത  തമിഴ്‌നാട് നിയമസഭ ആത്മഹത്യ ശ്രമം  തമിഴ്‌നാട് നിയമസഭ ഹാള്‍ തീ കൊളുത്തി വാര്‍ത്ത  നിയമസഭ ഹാള്‍ ആത്മഹത്യ ശ്രമം വാര്‍ത്ത  കലൈവനര്‍ അരങ്ങ് ആത്മഹത്യ ശ്രമം വാര്‍ത്ത  man tamilnadu assembly hall suicide attempt news  suicide attempt tn assembly hall news
തമിഴ്‌നാട്ടില്‍ നിയമസഭ ഹാളിന് പുറത്ത് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു

ചെന്നൈ: തമിഴ്‌നാട് നിയമസഭ ഹാളിന് പുറത്ത് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. തഞ്ചാവൂര്‍ സ്വദേശിയായ 45 കാരനാണ് പെട്രോളൊഴിച്ച് തീ കൊളുത്താന്‍ ശ്രമിച്ചത്. നിയമസഭ സമ്മേളനം നടക്കുന്ന ഹാളിന് പുറത്താണ് ആത്മഹത്യ ശ്രമം നടന്നത്.

മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള പ്രവേശന കവാടത്തിലൂടെയാണ് ഇയാള്‍ നിയമസഭ പരിസരത്ത് പ്രവേശിച്ചത്. വിശാലമായ സമുച്ചയത്തിൽ പ്രവേശിച്ച ഉടൻ ഇയാള്‍ ദേഹത്ത് പെട്രോള്‍ ഒഴിക്കുകയായിരുന്നു. കൃത്യ സമയത്ത് സുരക്ഷ ജീവനക്കാര്‍ എത്തി ആത്മഹത്യ ശ്രമം തടഞ്ഞു.

ഇയാളെ ചോദ്യം ചെയ്യുകയാണെന്നും കേസ് രജിസ്റ്റർ ചെയ്യുമെന്നും പൊലീസ് അറിയിച്ചു. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഇയാള്‍ക്കുണ്ടായിരുന്നുവെന്നാണ് കരുതുന്നതെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.

നിയമസഭ സമ്മേളനം നടന്ന് കൊണ്ടിരിക്കെയാണ് സംഭവം നടന്നത്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് സഭ മന്ദിരത്തിലെ മൂന്നാം നിലയിലെ ഹാളിലാണ് നിയമസഭ നടപടികൾ നടക്കുന്നത്.

Also read: ശശികലയുടെ നൂറ് കോടി വിലമതിക്കുന്ന സ്വത്തുക്കൾ ആദായ നികുതി വകുപ്പ് കണ്ടുകെട്ടി

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.