ETV Bharat / bharat

Man Shot And Killed Cows In Karnataka പശുക്കളെ വെടിവച്ച് കൊന്നു; പ്രതിക്കെതിരെ കേസെടുത്ത് പൊലീസ്

Man Shot And Killed Cows : രണ്ട് പശുക്കളെ വെടിവച്ച് കൊല്ലുകയും ആറ് പശുക്കളെ പരിക്കേൽപ്പിക്കുകയും ചെയ്‌ത പ്രതിക്കെതിരെ ഉഡുപ്പിയിലെ കൊല്ലൂർ പോലീസ്‌ കേസ് രജിസ്റ്റർ ചെയ്‌തു

Shot and killed the cows  പശുക്കളെ വെടിവെച്ച് കൊന്നു  പശുക്കളെ വെടിവെച്ച് കൊന്ന പ്രതിക്കെതിരെ കേസെടുത്തു  case has been registered against the accused  പ്രതിക്കെതിരെ കേസെടുത്ത് പൊലീസ്  കൊന്നത് തോട്ടം ഉടമ  Killed by the plantation owner  Cows were also injured  threatened the owner of the cows  Two cows were shot dead and six were injured
Shot And Killed The Cows
author img

By ETV Bharat Kerala Team

Published : Oct 1, 2023, 4:47 PM IST

ഉഡുപ്പി (കര്‍ണാടക) : പശുക്കളെ വെടിവച്ച് കൊന്ന പ്രതിക്കെതിരെ കേസെടുത്തു (Man Shot And Killed Cows). ബെല്ലാല ഗ്രാമത്തിലെ അങ്ങാടി ജെഡുവില്‍ രണ്ട് പശുക്കളെ വെടിവച്ച് കൊല്ലുകയും ആറ് പശുക്കളെ പരിക്കേൽപ്പിക്കുകയും ചെയ്‌ത നരസിംഹയ്‌ക്കെതിരെ ഉഡുപ്പിയിലെ കൊല്ലൂർ പോലീസാണ് കേസ് എടുത്തത് (Two cows were shot dead and six were injured). അങ്ങാടി ജെഡു സ്വദേശി ഗുലാബി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

ഗുലാബിയുടെ പശുക്കളെ ഫാമിൽ മേയ്ക്കാനായി വിട്ടിരുന്നു. ഇതിൽ പ്രകോപിതനായ തോട്ടം ഉടമ നരസിംഹ പശുക്കളെ വെടിവച്ചു കൊല്ലുകയായിരുന്നു. ഇതോടെ രണ്ട് പശുക്കളും ചത്തു. ആറ് പശുക്കൾക്ക് പരിക്കേറ്റു. ഇതുവരെ നാല് പശുക്കളെ നരസിംഹ കൊന്നതായി യുവതി പരാതിപ്പെട്ടു. കൂടാതെ പ്രതിയായ നരസിംഹ പശുക്കളുടെ ഉടമയെ ഭീഷണിപ്പെടുത്തിയിട്ടുമുണ്ട്‌ (threatened the owner of the cows). ഇത് സംബന്ധിച്ച് അടുത്തിടെയാണ് യുവതി കൊല്ലൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. കേസ് രജിസ്റ്റർ ചെയ്‌തപ്പോൾ പ്രതി നരസിംഹയെ കാണാതായി.

വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ചു: നിശ പാര്‍ട്ടിക്കിടെ ബാബു ബനാറസി ദാസ് സ്വകാര്യ സര്‍വകലാശാല വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ചു. ബിബിഡി സര്‍വകലാശാലയിലെ ബികോം (ഓണേഴ്‌സ്) വിദ്യാര്‍ഥിനി നിഷ്‌ഠ ത്രിപാഠിയാണ് ബുധനാഴ്‌ച രാത്രി ചിൻഹട്ട് ഏരിയയിൽ നടന്ന നിശ പാര്‍ട്ടിക്കിടെ വെടിയേറ്റ് മരിച്ചത്. സംഭവത്തില്‍ നിഷ്‌ഠയെ പാര്‍ട്ടി നടക്കുന്നയിടത്തേക്ക് വിളിച്ചുവരുത്തിയ സുഹൃത്ത് ആദിത്യ പഥകിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.

ബിബിഡി സര്‍വകലാശാല ക്യാമ്പസില്‍ ഗണേശ്‌ ചതുർഥിയുടെ ഭാഗമായുള്ള പരിപാടിക്ക് ശേഷം ദയാൽ റെസിഡൻസിയിലേക്ക് പോയതായിരുന്നു നിഷ്‌ഠ ത്രിപാഠി. സുഹൃത്ത് ആദിത്യ പഥകിന്‍റെ ക്ഷണത്തിലാണ് നിഷ്‌ഠ ദയാൽ റെസിഡൻസിയിലെത്തുന്നത്. കുറ്റകൃത്യം നടന്ന ഈ അപ്പാർട്ട്‌മെന്‍റിൽ രാത്രി വൈകിയും പാർട്ടി നടന്നതായും ഇവിടെ നിന്നും മദ്യക്കുപ്പികള്‍ കണ്ടെടുത്തതായും പൊലീസ് അറിയിച്ചു. രാത്രി ഏറെ വൈകി നടന്ന പാർട്ടിയിൽ നിരവധി വിദ്യാർഥികളും പങ്കെടുത്തിരുന്നു. വെടിയേറ്റ നിഷ്‌ഠയെ സുഹൃത്തുക്കള്‍ ഉടന്‍ തന്നെ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

എന്നാല്‍ നിഷ്‌ഠയ്ക്ക്‌ നേരെ ഗൂഢാലോചനയുടെ ഭാഗമായി വെടിയുതിര്‍ത്തതാണോ, അതല്ല അബദ്ധത്തിൽ സംഭവിച്ചതാണോയെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് നിലവില്‍ പൊലീസ്. ഇതിന്‍റെ ഭാഗമായി നിഷ്‌ഠയെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച ആദിത്യ പഥക്കിനെ കസ്റ്റഡിയിലെടുത്തതായും 302-ാം വകുപ്പ് ചുമത്തി കേസെടുത്തതായും പൊലീസ് അറിയിച്ചു.

ALSO READ: ബൈക്കിലെത്തി 40കാരിയെ വെടിവച്ച് കൊലപ്പെടുത്തി ; കടന്നുകളഞ്ഞ് അക്രമികള്‍

ALSO READ: എൽജെപി ലീഡർ അൻവർ അലി ഖാൻ വെടിയേറ്റ് കൊല്ലപ്പെട്ടു ; ആക്രമണം നടത്തിയത് അജ്‌ഞാതരായ 3 പേർ

ALSO READ: ആലപ്പുഴയില്‍ അയല്‍വാസിയെ വെടിവച്ചു കൊന്നു; വിമുക്ത ഭടന്‍ പിടിയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.