മുംബൈ: മഹാരാഷ്‌ട്രയിലെ താനെയില്‍ ഗര്‍ഭിണിയായ ഭാര്യയെ തീ കൊളുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. കല്‍വയിലെ മഫ്‌താല്‍ കോളനി നിവാസിയായ അനില്‍ ബഹാദുര്‍ ചൗരശ്യ എന്നയാളാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി പൊലീസ് കേസെടുത്തു.
ഒക്‌ടോബര്‍ 30നാണ് സംഭവം. ഇയാള്‍ ഈയിടെ മറ്റൊരു സ്‌ത്രീയെ വിവാഹം കഴിച്ചിരുന്നു. ഇതിനെ ചൊല്ലി യുവതിയുമായി നിരന്തരം വഴക്കിലേര്‍പ്പെടുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവ ദിവസം വൈകുന്നേരം യുവതിയുമായി ഇയാള്‍ വഴക്കിടുകയും തുടര്‍ന്ന് ആറ് മാസം ഗര്‍ഭിണിയായ യുവതിയെ തീ കൊളുത്താന്‍ ശ്രമിയ്ക്കുകയുമായിരുന്നു.
അയല്‍വാസികളാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ ഗുരുതരമായി പൊള്ളലേറ്റ യുവതിയുടെ ഗര്‍ഭസ്ഥ ശിശു മരണപ്പെട്ടിരുന്നു. യുവതി നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് അധികൃതര്‍ അറിയിച്ചു.
Also read: ജോലി വാഗ്‌ദാനം ചെയ്‌ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ; 3 പേർ അറസ്റ്റിൽ