ETV Bharat / bharat

അമ്മ,ഭാര്യ,മകന്‍ എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ 42കാരന് ജീവപര്യന്തം

അൽപേഷ് വജാനിയെയാണ് രാജ്കോട്ട് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

Man sentenced to life for killing three family members Man sentenced to life life imprisonment for killing three life imprisonment for killing കൊലപാതകം murder life imprisonment ജീവപര്യന്തം തടവ് ജീവപര്യന്തം ജീവപര്യന്തം തടവ് ശിക്ഷ
Man sentenced to life for killing three family members
author img

By

Published : Jun 2, 2021, 7:42 PM IST

ഗാന്ധിനഗർ : ഗുജറാത്തിലെ രാജ്കോട്ടിൽ പിതാവിന്‍റെ സഹായത്തോടെ കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയതിന് 42കാരന് ജീവപര്യന്തം തടവ്. ഭാര്യ ദീപാലി (36), അമ്മ ഭാരതി (63), മകൻ മാധവ് (5) എന്നിവരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ അൽപേഷ് വജാനിയെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. സംഭവത്തിൽ പിതാവ് ജിത്തു വജാനിയെയും (67) അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഒരു വർഷം മുമ്പ് ജയിലിൽ വച്ച് മരിച്ചതിനെ തുടർന്ന് കേസ് റദ്ദാക്കി.

Also Read: ബംഗ്ലാദേശ് യുവതിക്ക് പീഡനം; മുഖ്യപ്രതി പിടിയില്‍

അല്‍പേഷ് തയ്യാറാക്കിയ വ്യാജ ആത്മഹത്യാക്കുറിപ്പാണ് കേസില്‍ നിര്‍ണായകമായത്. ഭാരതിയുടെ അസുഖം മൂലം കുടുംബം വലിയ കടബാധ്യതയിലാണെന്നും അതിനാൽ തങ്ങള്‍ ആത്മഹത്യ ചെയ്യുകയാണെന്നുമായിരുന്നു കുറിപ്പ്. ഇരകളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം വീടിന്‍റെ സീലിങ്ങില്‍ കെട്ടിത്തൂക്കാനായിരുന്നു പദ്ധതി. എന്നാൽ പിന്നീട് റെയിൽവേ ട്രാക്കിൽ ഉപേക്ഷിക്കാൻ തീരുമാനിച്ചു. പക്ഷേ അതിന് കഴിഞ്ഞില്ല. കുറിപ്പ് കണ്ടെടുത്ത പൊലീസ് കൈയക്ഷര വിദഗ്ദ്ധന്‍റെ സഹായത്തോടെ പ്രതികളെ പിടികൂടുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.