ETV Bharat / bharat

ഭാര്യയെ ബിയര്‍ കുപ്പികൊണ്ട് തലയ്‌ക്കടിച്ച ശേഷം മഴു കൊണ്ട് വെട്ടിയും കൈക്കുഞ്ഞിനെ ടാങ്കില്‍ മുക്കിയും കൊലപ്പെടുത്തി; ഭര്‍ത്താവ് ഒളിവില്‍

തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയില്‍ ഭാര്യയെ ബിയര്‍ കുപ്പികൊണ്ട് തലയ്‌ക്കടിച്ച ശേഷം മഴു കൊണ്ട് വെട്ടി കൊലപ്പെടുത്തുകയും കൈക്കുഞ്ഞിനെ വാട്ടര്‍ ടാങ്കില്‍ മുക്കി കൊലപ്പെടുത്തുകയും ചെയ്‌ത് പ്രതി രക്ഷപ്പെട്ടു, സംഭവത്തില്‍ കേസെടുത്ത് പൊലീസ്

Man Kills wife using Beer Bottle  Man Kills wife using Beer Bottle and Axe  drowns infant son in Water tank  Hyderabad News  Hyderabad  minor daughter witnessed twin murders  ഭാര്യയെ ബിയര്‍ കുപ്പികൊണ്ട് തലയ്‌ക്കടിച്ചു  കൈക്കുഞ്ഞിനെ ടാങ്കില്‍ മുക്കി  ഭര്‍ത്താവ് ഒളിവില്‍  തെലങ്കാനയിലെ രംഗറെഡ്ഡി ജില്ല  തെലങ്കാന  ഹൈദരാബാദ്  അനജ്‌പുര്‍  അബ്‌ദുല്ലപുര്‍മേട്ട്  ലാവണ്യ  ധന്‍രാജ്
ഭാര്യയെ ബിയര്‍ കുപ്പികൊണ്ട് തലയ്‌ക്കടിച്ച ശേഷം മഴു കൊണ്ട് വെട്ടി കൊലപ്പെടുത്തി
author img

By

Published : Mar 16, 2023, 4:53 PM IST

ഹൈദരാബാദ്: അച്ഛന്‍ അമ്മയെ ബിയര്‍ കുപ്പികൊണ്ട് തലയ്‌ക്കടിക്കുന്നു, തുടര്‍ന്ന് മുഖത്ത് കുത്തി പരിക്കേല്‍പ്പിക്കുന്നു. പിന്നീട് അനുജനെ വാട്ടര്‍ ടാങ്കിലേക്ക് എടുത്തെറിയുന്നു. പ്രിയപ്പെട്ട രണ്ടുപേരെ കൊലപ്പെടുത്തുന്നത് കണ്ടുനിന്ന രണ്ടര വയസുകാരിക്ക് സ്ഥലംവിട്ട് ഓടി രക്ഷപ്പെടുകയല്ലാതെ മറ്റ് നിര്‍വാഹമുണ്ടായിരുന്നില്ല.

തെലങ്കാന രംഗറെഡ്ഡി ജില്ലയിലെ അബ്‌ദുല്ലപുര്‍മേട്ടിലുള്ള അനജ്‌പുരിലാണ് മനുഷ്യ മനസാക്ഷിയെ നടുക്കിയ സംഭവം അരങ്ങേറിയത്. അനജ്‌പുര്‍ നിവാസിയായ എര്‍പുല ധന്‍രാജാണ് തന്‍റെ ഭാര്യയെും ഇളയ മകനെയും രണ്ടര വയസുകാരിയായ മകളുടെ മുന്നില്‍ വച്ച് കൊലപ്പെടുത്തിയത്. ഇയാള്‍ ബിയര്‍ കുപ്പി ഉപയോഗിച്ച് ഭാര്യ കാന്തികണ്ടി ലാവണ്യ (23) തലക്കടിച്ച ശേഷം മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇളയ മകനായ ക്രിയന്‍ഷിയെ വാട്ടര്‍ ടാങ്കില്‍ മുക്കി കൊലപ്പെടുത്തുകയായിരുന്നു. എന്നാല്‍ ദമ്പതികള്‍ തമ്മില്‍ മുമ്പൊരിക്കലും കലഹങ്ങളോ വഴക്കിടുന്നതോ ശ്രദ്ധയില്‍ പെട്ടിരുന്നില്ലെന്ന് സമീപവാസികള്‍ പൊലീസിനെ അറിയിച്ചു. അതേസമയം സ്‌ത്രീധനം കൂടുതല്‍ ആവശ്യപ്പെട്ടാണ് ഇയാള്‍ തങ്ങളുടെ മകളെ കൊലപ്പെടുത്തിയതെന്ന് കൊല്ലപ്പെട്ട യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇപ്രകാരമാണ്: ധന്‍രാജ് കുറച്ചുനാളുകള്‍ക്ക് മുമ്പ് ഭാര്യ ലാവണ്യയെ ഭാര്യവീട്ടില്‍ കൊണ്ട് ചെന്നാക്കിയിരുന്നു. ഇന്നലെ കാലത്ത് ഇയാള്‍ ഭാര്യയെ വിളിച്ച് ഇളയ കുട്ടിക്ക് വാക്‌സിന്‍ എടുക്കാനായി ബണ്ഡാരവിരാരല വരെ പോകാമെന്ന് അറിയിച്ചു. തുടര്‍ന്ന് പകല്‍ 11 മണിയോടെ ഭാര്യയെയും കുട്ടികളെയും കൂട്ടി ധന്‍രാജ് അനജ്‌പുരിലെ സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തി. തുടര്‍ന്ന് ഒട്ടും പ്രതീക്ഷിക്കാതെ ധന്‍രാജ് ബിയര്‍ കുപ്പികൊണ്ട് ഭാര്യയുടെ തലയ്‌ക്കടിക്കുകയായിരുന്നു. തുടര്‍ന്ന് മഴുവെടുത്ത് ഇയാള്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തി. പിന്നീട് ഇളയ കുട്ടിയെ വാട്ടര്‍ ടാങ്കില്‍ മുക്കി കൊലപ്പെടുത്തുകയായിരുന്നു.

ഈ രണ്ട് കൊലപാതകങ്ങളും നേരില്‍കണ്ട ഇയാളുടെ രണ്ടര വയസുകാരിയായ മൂത്തമകള്‍ ആദ്യ ഈ സമയം പേടികൊണ്ട് കരഞ്ഞ് അയല്‍വാസികളുടെ വീട്ടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം ധന്‍രാജ് മകളെ തിരഞ്ഞ് പുറത്തെത്തി. ഈ സമയം ഇയാളുടെ വസ്‌ത്രത്തിലെ ചോരക്കറ കണ്ട് സംഭവം തിരക്കിയ അയല്‍വാസികളോട് പ്രതികരിക്കാതെ ഒന്നും സംഭവിച്ചില്ലെന്ന മട്ടില്‍ ഇയാള്‍ തന്‍റെ ബൈക്കില്‍ കയറി ഹെല്‍മറ്റ് ധരിച്ച് സ്ഥലംവിടുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ അബ്‌ദുല്ലപുര്‍മേട് പൊലീസ് മൃതദേഹങ്ങള്‍ പോസ്‌റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ഒസ്‌മാനിയ ആശുപത്രിയിലേക്ക് മാറ്റി.

പ്രതി ഉടന്‍ പിടിയിലാകുമെന്ന് പൊലീസ്: തുടര്‍ന്ന് വനസ്‌തലിപുരം എസിപി പുരുഷോത്തം റെഡ്ഡി, അബ്‌ദുല്ലപുര്‍മേട് സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ സ്വാമി എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. സംഭവത്തില്‍ കേസെടുത്തുവെന്നും പ്രതിയെ ഉടന്‍ തന്നെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. എന്നാല്‍ മരണത്തിന് പിന്നിലുള്ള കാരണം എന്താണെന്ന് വ്യക്തമല്ലെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം ധന്‍രാജ് ലാവണ്യ എന്നിവരുടെ വിവാഹം നാല് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് നടക്കുന്നത്. വിവാഹത്തിന് ശേഷം പലതവണ ഇയാള്‍ സ്‌ത്രീധനം ആവശ്യപ്പെട്ട് പ്രശ്‌നങ്ങള്‍ സൃഷ്‌ടിച്ചിരുന്നുവെന്നും നിലവില്‍ മകളെയും കുഞ്ഞിനെയും കൊലപ്പെടുത്തിയത് സ്‌ത്രീധനം ലഭിക്കാത്തതിലുള്ള ദേഷ്യത്തിലാണെന്നും കൊല്ലപ്പെട്ട ലാവണ്യയുടെ പിതാവ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.