ETV Bharat / bharat

മന്‍ കി ബാത്തില്‍ തമിഴ്‌ അധ്യാപികയെ പ്രശംസിച്ച് പ്രധാനമന്ത്രി - ന്യൂഡല്‍ഹി

പഠിപ്പിക്കാനുള്ള 53 അധ്യായങ്ങള്‍ ഹേമലത ടീച്ചര്‍ റെക്കോര്‍ഡ്‌ ചെയ്‌തു. അനിമേഷന്‍ വീഡിയോകളും ടീച്ചര്‍ കുട്ടികള്‍ക്കായി ഉണ്ടാക്കിയെന്ന് പ്രധാനമന്ത്രി മന്‍ കി ബാത്തില്‍ പറഞ്ഞു

മന്‍ കി ബാത്ത്‌  മന്‍ കി ബാത്തില്‍ തമിഴ്‌ അധ്യാപികയെ കുറിച്ച് പരാമര്‍ശം  man ki baat tamil teacher mention  tamil teacher mention  man ki baat  ന്യൂഡല്‍ഹി  തമിഴ്‌ നാട്
മന്‍ കി ബാത്തില്‍ തമിഴ്‌ അധ്യാപികയെ കുറിച്ച് പരാമര്‍ശം
author img

By

Published : Dec 27, 2020, 3:01 PM IST

ന്യൂഡല്‍ഹി: തമിഴ്‌ നാട്ടിലെ വിദ്ദുപുരം സ്‌കൂളിലെ തമിഴ്‌ അധ്യാപികയെ പ്രശംസിച്ച് മന്‍ കി ബാത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി. തമിഴ്‌ നാട്ടിലെ ഒരു അധ്യാപികയെ കുറിച്ച് കേള്‍ക്കാനിടയായി. അവരുടെ പേര്‌ ഹേമലത എന്‍കെ എന്നാണ്. കൊവിഡ്‌ വ്യാപനം വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നതിന് തടസങ്ങള്‍ സൃഷ്‌ടിച്ചെങ്കിലും വെല്ലുവിളികളെ ക്രയാത്മകമായി അധ്യാപിക നേരിട്ടുവെന്നും പ്രധാന മന്ത്രി പറഞ്ഞു.

പഠിപ്പിക്കാനുള്ള 53 അധ്യായങ്ങള്‍ ഹേമലത ടീച്ചര്‍ റെക്കോര്‍ഡ്‌ ചെയ്‌തു. പാഠഭാഗങ്ങളുടെ അനിമേഷന്‍ വീഡിയോകളും ടീച്ചര്‍ കുട്ടികള്‍ക്കായി തയ്യാറാക്കി. വിദ്യാര്‍ഥികള്‍ക്ക് ഇത്‌ വളരെ സഹായകരമായി. അവര്‍ക്ക് പാഠഭാഗങ്ങള്‍ ദൃശ്യങ്ങളിലൂടെ കണ്ട് പഠിക്കാന്‍ കഴിഞ്ഞു. ഫോണിലൂടെയും അധ്യാപിക കുട്ടികളുമായി നിരന്തരം സംവദിച്ചു. കുട്ടികള്‍ക്കും പഠനം വളരെ എളുപ്പമാക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

എല്ലാ അധ്യാപകരും വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ ദീക്ഷ പോര്‍ട്ടലില്‍ അവരുടെ കോഴ്‌സ്‌ മെറ്റീരിയല്‍ അപ്‌ലോഡ്‌ ചെയ്യണമെന്നും പ്രധാന മന്ത്രി അഭ്യര്‍ഥിച്ചു. കൊവിഡ്‌ വ്യാപന കാലത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ എടുക്കുന്നതിന് അധ്യാപകര്‍ സ്വീകരിച്ച രീതികള്‍ വിലമതിക്കാനാവാത്തതാണ്. അവരവരുടെ കോഴ്‌സ്‌ മെറ്റീരിയല്‍ ദീക്ഷ പോര്‍ട്ടലില്‍ അപ്‌ലോഡ്‌ ചെയ്യുന്നതിലൂടെ രാജ്യത്തെ മറ്റു കുട്ടികള്‍ക്കും അത് സഹായകരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.