ന്യൂഡൽഹി: വിദേശ രഹസ്യാന്വേഷണ ഏജൻസിക്ക് വേണ്ടി ചാരവൃത്തി നടത്തിയ ഹർപാൽ സിംഗ് എന്ന പഞ്ചാബി സ്വദേശിയെ ഡൽഹി പൊലീസിന്‍റെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തു.
ഇന്ത്യൻ സൈന്യത്തെക്കുറിച്ചും സൈന്യത്തിന്‍റെ നീക്കങ്ങളെക്കുറിച്ചും ഒരു വിദേശ രഹസ്യാന്വേഷണ ഏജൻസിക്ക് ഹർപാൽ സിംഗ് വിവരങ്ങൾ ചോർത്തി നൽകിയിരുന്നു. സൈന്യം ക്യമ്പ് ചെയ്യുന്ന സ്ഥലങ്ങൾ, ബിഎസ്‌എഫ് പോസ്റ്റുകൾ, ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിൽ ബങ്കറുകൾ സ്ഥിതിചെയ്യുന്ന സ്ഥലങ്ങൾ എന്നീ വിവരങ്ങളാണ് ഇയാൾ ചോർത്തി നൽകിയത്.
ഹവാല സംവിധാനം വഴിയാണ് വിവരങ്ങൾ നൽകിയതിനുള്ള പ്രതിഫലം ഹർപാൽ സിംഗ് കൈപ്പറ്റിയിരുന്നതെന്ന് പൊലീസ് സ്‌പെഷ്യൽ സെൽ ഡിസിപി സഞ്ജീവ് യാദവ് പറഞ്ഞു.