ETV Bharat / bharat

ഒഡീഷയിൽ 10 വയസുകാരിയെ പീഡിപ്പിച്ച 45കാരൻ പിടിയിൽ - പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചു

കുട്ടിയെ മെഡിക്കൽ പരിശോധനകൾക്ക് വിധേയമാക്കിയതിൽ നിന്ന് ലൈംഗീകമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

raping minor girl  minor girl raped news  odisha girl raped  odisha crime news  ഒഡീഷയിൽ 10 വയസുകാരിയെ പീഡിപ്പിച്ച 45കാരൻ പിടിയിൽ  പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചു  പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചു വാർത്ത
ഒഡീഷയിൽ 10 വയസുകാരിയെ പീഡിപ്പിച്ച 45കാരൻ പിടിയിൽ
author img

By

Published : Jul 27, 2021, 1:42 AM IST

ഭുവനേശ്വര്‍: ഒഡീഷയിലെ കേന്ദ്രപാറ ജില്ലയിൽ 10 വയസുകാരിയെ പീഡിപ്പിച്ച 45കാരൻ പൊലീസ് പിടിയിൽ. കുട്ടിയെ ഇയാൾ മിഠായി നൽകാമെന്ന വ്യാജേന കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് 45കാരനെ രാജ്‌കനിക പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗ്രാമത്തിൽ നിന്ന് പിടികൂടിയതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

മിഠായി നൽകാമെന്ന വ്യാജേന ജൂലൈ 25ന് പ്രതി പെൺകുട്ടിയെ സമീപത്തെ പാടത്തേക്ക് കൊണ്ടുപോയെന്നും അവിടെ വച്ച് പീഡിപ്പിച്ചു എന്നുമാണ് കുട്ടിയുടെ രക്ഷിതാക്കൾ ആരോപിക്കുന്നത്. സംഭവത്തെക്കുറിച്ച് വീട്ടിൽ ആരോടും പറയരുതെന്നും ഇയാൾ കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നതായി കുട്ടിയുടെ കുടുംബം ആരോപിച്ചു.

കുട്ടിയെ മെഡിക്കൽ പരിശോധനകൾക്ക് വിധേയമാക്കിയതായും പ്രാഥമിക റിപ്പോർട്ടിൽ കുട്ടി ലൈംഗീകമായി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

പ്രതിക്കെതിരെ പ്രസക്ത വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നും പ്രതിയെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായും പൊലീസ് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

Also Read: എറണാകുളം മുളന്തുരുത്തിയിൽ യുവാവ് വെട്ടേറ്റ് മരിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.