ഹൈദരാബാദ്: തെലങ്കാനയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ സംഭവത്തില്‍ 20കാരന്‍ പിടിയില്‍. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയില്‍ പതിനാറുകാരിയുടെ മൃതദേഹം അംഗഡിചിറ്റമ്പള്ളി എന്ന പ്രദേശത്ത് നിന്ന് കണ്ടെടുക്കുകയായിരുന്നു. ജനുവരി 28നാണ് ദാരുണമായ സംഭവം.
അയല്‍വാസിയായ യുവാവുമായി പെണ്‍കുട്ടി പ്രണയ ബന്ധത്തിലായിരുന്നു. ഇയാള്‍ പെണ്‍കുട്ടിയെ വിവാഹം ചെയ്യാമെന്ന് വാഗ്‌ദാനം നല്‍കിയിരുന്നു. സംഭവ ദിവസം രാത്രി ഇയാള്‍ പെണ്‍കുട്ടിയോട് ഗ്രാമത്തിന് പുറത്തെത്താന്‍ ആവശ്യപ്പെട്ടു.
തുടർന്ന് ഗ്രാമത്തിന് പുറത്തെത്തിയ പെണ്‍കുട്ടിയെ ഇയാള്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു. ബലാത്സംഗ ശ്രമം തടുക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ തല ഇയാള്‍ മരത്തില്‍ ഇടിയ്ക്കുകയും ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ബോധരഹിതയാവുകയുമായിരുന്നു. തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയെ വലിച്ചിഴച്ച് മറ്റൊരു സ്ഥലത്ത് കൊണ്ടുപോയി ബലാത്സംഗം ചെയ്‌തു.
കൃത്യത്തിന് ശേഷം പെണ്‍കുട്ടി മരിച്ചെന്ന് മനസിലാക്കിയ പ്രതി സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംശയം തോന്നാതിരിയ്ക്കാന്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്ത സമയത്ത് ഇയാള്‍ സുഹൃത്തിനൊപ്പം അവിടെയെത്തിയിരുന്നു. എന്നാല്‍ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ട പ്രതിയെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടുകയായിരുന്നു.
Also read: ബൈക്ക് മോഷ്‌ടിച്ചെന്ന് ആരോപിച്ച് യുവാവിനെ തലകീഴായി കെട്ടിത്തൂക്കി മര്‍ദിച്ചു ; നടുക്കുന്ന വീഡിയോ