ചെന്നൈ: പ്രണയിച്ചയാളെ വിവാഹം കഴിച്ച മകളെ അച്ഛൻ കൊന്നു. 45കാരനായ മാരിമുത്തുവാണ് 19കാരിയായ മകൾ ശാലോം ഷീബയെ കൊന്നത്. തമിഴ്‌നാട്ടിൽ തെങ്കാശിക്കടുത്തെ അലൻകുളത്താണ് സംഭവം.
രണ്ട് വർഷമായി ശാലോം ഷീബ 22കാരനായ മുത്തുരാജുവുമായി പ്രണയത്തിലായിരുന്നു. തുടർന്ന് കുടുംബാംഗങ്ങളുടെ സമ്മതമില്ലാതെ ഇരുവരും വിവാഹിതരായി. വിവാഹത്തിന് ശേഷം യുവതി കുടുംബാംഗങ്ങളുമായി ബന്ധമില്ലായിരുന്നുവെന്നും തൊട്ടടുത്ത സ്‌ട്രീറ്റിൽ തന്നെയാണ് ഇവർ താമസിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു.
പള്ളിയിലെ ആഘോഷങ്ങൾക്ക് ശേഷം ശാലോം സ്വന്തം വീട്ടിലേക്ക് പോയെങ്കിലും അച്ഛൻ മകളുടെ തീരുമാനത്തെ അംഗീകരിക്കാൻ തയ്യാറായില്ല. തുടർന്നുണ്ടായ പ്രകോപനത്തിലാണ് അച്ഛൻ മകളെ കൊലപ്പെടുത്തിയത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ തെങ്കാശി ജിഎച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്‌ച രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. കേസിൽ അച്ഛൻ മാരിമുത്തുവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. കൊലപാതകം അടക്കമുള്ള വകുപ്പുകൾ ചേർത്ത് പൊലീസ് കേസെടുത്തിരിക്കുന്നത്.
ALSO READ: ഗർഭിണിയായ യുവതിക്കും പിതാവിനും ക്രൂരമർദനം; കേസെടുത്ത് പൊലീസ്