ETV Bharat / bharat

വോട്ടര്‍ ഐഡി ആവശ്യപ്പെട്ടതിന് മുത്തലാഖ് ചൊല്ലി; ഭര്‍ത്താവിനെതിരെ പൊലീസില്‍ പരാതി നല്‍കി യുവതി

വോട്ടര്‍ ഐഡിയും സ്ലിപ്പുമെടുക്കാന്‍ ഭര്‍തൃഗൃഹത്തിലെത്തിയ യുവതിയെ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലി വീട്ടില്‍ നിന്ന് ഇറക്കിവിട്ടുവെന്നാണ് പരാതി

indore triple talaq case  man gives triple talaq to wife in indore  wife voter card man triple talaq  madhya pradesh triple talaq complaint  മധ്യപ്രദേശ്‌ യുവതി മുത്തലാഖ് പരാതി  യുവതിയെ മുത്തലാഖ് ചൊല്ലിയതായി പരാതി  ഇന്‍ഡോർ വോട്ടര്‍ ഐഡി യുവതി ഭർത്താവ് മുത്തലാഖ്  വീടിന്‍റെ അവകാശം യുവതി മുത്തലാഖ്
വോട്ടര്‍ ഐഡി ആവശ്യപ്പെട്ട യുവതിയെ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയതായി പരാതി
author img

By

Published : Jul 9, 2022, 8:17 AM IST

ഇന്‍ഡോര്‍ (മധ്യപ്രദേശ്‌): വീടിന്‍റെ അവകാശം പേരിലാക്കി നല്‍കാത്തതിന് യുവതിയെ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലി വീട്ടില്‍ നിന്ന് ഇറക്കിവിട്ടതായി പരാതി. ഇന്‍ഡോർ സ്വദേശിയാണ് ഭര്‍ത്താവിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

10 വര്‍ഷം മുന്‍പാണ് ഇരുവരും വിവാഹിതരാകുന്നത്. വിവാഹശേഷം യുവതിയുടെ പേരിലുള്ള ഫ്ലാറ്റ് തന്‍റെ പേരിലാക്കി രജിസ്റ്റര്‍ ചെയ്യണമെന്ന് ഭര്‍ത്താവ് ആവശ്യപ്പെട്ടു. ഇതേ ചൊല്ലി ഇരുവരും വഴക്കിടാറുണ്ടായിരുന്നു.

നാല് മാസം മുന്‍പ് യുവതി ഭര്‍തൃഗൃഹത്തില്‍ നിന്ന് സ്വന്തം വീട്ടിലേക്ക് താമസം മാറി. സംഭവദിവസം പ്രാദേശിക തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഭര്‍ത്താവിന്‍റെ വീട്ടിലുള്ള വോട്ടര്‍ ഐഡിയും സ്ലിപ്പും വാങ്ങാന്‍ യുവതിയെത്തി. എന്നാല്‍ വീടിന്‍റെ അവകാശം തന്‍റെ പേരിലാക്കി തന്നാല്‍ മാത്രമേ വോട്ടർ ഐഡി നല്‍കൂവെന്ന് ഭര്‍ത്താവ് പറഞ്ഞു.

ഇതിന് വിസമ്മതിച്ചതോടെ ഇയാള്‍ മുത്തലാഖ് ചൊല്ലി യുവതിയെ വീട്ടില്‍ നിന്ന് ഇറക്കിവിടുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. അതേസമയം, സംഭവം ഗൗരവമാണെന്നും മുത്തലാഖ് സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും ഇന്‍ഡോര്‍ പൊലീസ് കമ്മിഷണര്‍ ഹരിനാരായണാചാരി മിശ്ര അറിയിച്ചു.

Also read: '190 പവൻ സ്വർണം തിരികെ നല്‍കണം' ; മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തിയ കേസില്‍ കോടതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.